ആനന്ദത്തിന്‍ കല്ലോലങ്ങള്‍ വീശും നേരം
ആരാമങ്ങള്‍ വര്‍ണ്ണപ്പീലി ചൂടും നേരം
മലയും നദിയലയും പുതുപുളകം സ്വയമണിയെ
അകലേ ഹരിതം പൊതിയും വഴിയേ
[ആനന്ദത്തിന്‍ ]
സംഗീതമധുകണങ്ങള്‍ അതില്‍
ഉല്ലാസനിറലയങ്ങള്‍
മഞ്ഞിന്‍ നറുമഞ്ഞിന്‍ വിരലുകള്‍ കുളിരേകി
താരില്‍ അകതാരില്‍ മഴവില്ലിന്നിഴപാകി
നീളേ ഏതോ നടനം തുടരേ -ഹൈസക്ക-
[ആനന്ദത്തിന്‍ ]
കാണാത്ത കതിരോലകള്‍ ഇളം
കാറ്റിന്റെ ചിറകടികള്‍
കുന്നിന്‍ നിറമാറില്‍ പുതുമഞ്ഞത്തുകില്‍ ചാര്‍ത്തി
മേഘം മണിമേഘം അതിലോലമൊഴുകുമ്പോള്‍
നമ്മള്‍ പോകും പുതിയ പുളിനം -ഹേയ് ഡോക്കി-
[ആനന്ദത്തിന്‍ ]