Aanandakkuttaninnu pirannaal

ആനന്ദക്കുട്ടനിന്നു പിറന്നാള്
Work
Year
Language

ആനന്ദക്കുട്ടനിന്നു പിറന്നാള്... ആയില്യം മകത്തിനു പിറന്നാള് ....
ആനന്ദക്കുട്ടനിന്നു പിറന്നാള്.... ആയില്യം മകത്തിനു പിറന്നാള് ....
ആനന്ദക്കുട്ടനിന്നു പിറന്നാള്.....

അച്ഛന്റെ കണ്ണിലെ കണ്മണിയായി
അമ്മതൻ കരളിലെ തേൻകണിയായി
അയലത്തുകാർക്കെന്നും പൂക്കണിയായി
ആരോമൽ പൊന്നുണ്ണി നീ വളരാവൂ...

ആനന്ദക്കുട്ടനിന്നു പിറന്നാള്.....

ആയിരം താരങ്ങൾക്കമ്പിളിയായി
അണിമുത്തുമാലയിലെ മാണിക്യമായി
വീടിനും നാടിനും പൊൻവിളക്കായി
വളരാവൂ..... നീ വളരാവൂ....

ആനന്ദക്കുട്ടനിന്നു പിറന്നാള്.....

താതന്റെ സങ്കടങ്ങൾ നീക്കീടുവാൻ... താനേ കൊട്ടാരം വിട്ടിറങ്ങി....
ഈരേഴുവത്സരം കാനനംപൂകിയ ശ്രീരാമചന്ദ്രനേപ്പോൽ വാഴേണം...

ആനന്ദക്കുട്ടനിന്നു പിറന്നാള്.... ആയില്യം മകത്തിനു പിറന്നാള് ....
ആനന്ദക്കുട്ടനിന്നു പിറന്നാള്.....

ānandakkuṭṭaninnu piṟannāḽ... āyilyaṁ magattinu piṟannāḽ ....
ānandakkuṭṭaninnu piṟannāḽ.... āyilyaṁ magattinu piṟannāḽ ....
ānandakkuṭṭaninnu piṟannāḽ.....

acchanṟĕ kaṇṇilĕ kaṇmaṇiyāyi
ammadan karaḽilĕ tenkaṇiyāyi
ayalattugārkkĕnnuṁ pūkkaṇiyāyi
āromal pŏnnuṇṇi nī vaḽarāvū...

ānandakkuṭṭaninnu piṟannāḽ.....

āyiraṁ tāraṅṅaḽkkambiḽiyāyi
aṇimuttumālayilĕ māṇikyamāyi
vīḍinuṁ nāḍinuṁ pŏnviḽakkāyi
vaḽarāvū..... nī vaḽarāvū....

ānandakkuṭṭaninnu piṟannāḽ.....

tādanṟĕ saṅgaḍaṅṅaḽ nīkkīḍuvān... tāne kŏṭṭāraṁ viṭṭiṟaṅṅi....
īreḻuvatsaraṁ kānanaṁpūgiya śrīrāmasandraneppol vāḻeṇaṁ...

ānandakkuṭṭaninnu piṟannāḽ.... āyilyaṁ magattinu piṟannāḽ ....
ānandakkuṭṭaninnu piṟannāḽ.....