ആനന്ദക്കണിയേ വാനിന്മണിയേ
ആടുവതെന്തേ പാടുവതെന്തേ
മാനത്തു നീ തനിയേ
ജീവിതമാശാവനിയിൽ നിന്നെയും തേടി ഞാൻ
കൊണ്ടുവന്നതീപ്പൂമാലാ
വാങ്ങിയാലുമിതു വാാടിടാതെ
മധുരഗായകനേ....വാ
മലർമാസഹാസമേ മധുവിലാസമേ
മാനസത്തേങ്കനിയെ
ഗഗനവീഥിയിൽ ഇളവില്ലാതെ
അലയുവതെന്തിനു തുണയില്ലാതെ
പോരു നീ പാരിതിൽ
ഇണയായി തുണയായി ഒരു മനമായി
ചേരുക നാമേ മാറാതെ
പാടുവാൻ മധുരവീണ മീട്ടി
ഹൃദയനായകനേ വാ
മലർമാസഹാസമേ മധുവിലാസമേ
മാനസത്തേൻകനിയേ
ānandakkaṇiye vāninmaṇiye
āḍuvadĕnde pāḍuvadĕnde
mānattu nī taniye
jīvidamāśāvaniyil ninnĕyuṁ teḍi ñān
kŏṇḍuvannadīppūmālā
vāṅṅiyālumidu vāാṭiḍādĕ
madhuragāyagane....vā
malarmāsahāsame madhuvilāsame
mānasatteṅganiyĕ
gaganavīthiyil iḽavillādĕ
alayuvadĕndinu tuṇayillādĕ
poru nī pāridil
iṇayāyi tuṇayāyi ŏru manamāyi
seruga nāme māṟādĕ
pāḍuvān madhuravīṇa mīṭṭi
hṛdayanāyagane vā
malarmāsahāsame madhuvilāsame
mānasattenkaniye