Aanandajaalannal

ആനന്ദജാലങ്ങള്‍
Year
Language

ആനന്ദജാലങ്ങള്‍ മൊട്ടിട്ടുമിന്നിയോ-
രാനല്ലകാലങ്ങൾ എങ്ങു പോയി
കൂട്ടിന്നുപോരുമെന്നാശിച്ചു നീ കാ‍ത്ത
കൂട്ടിലെ പൈങ്കിളിയെങ്ങു പോയി
ഈ മണ്ണിൽ നീ നട്ട പ്രേമത്തിൻ പൂവല്ലി
ഈ മട്ടിൽ വാടിക്കരിഞ്ഞതെന്തേ
ഇല്ലാ വരില്ല നിനക്കായി വീണ്ടുമാ
ചെല്ലച്ചെറുകിളിയീവനാന്തേ..
നീറുന്ന ചിന്തയായ് മാറുന്നതെന്തിനായ്
നീ വന്നു വീണ്ടുമെന്‍ ബാല്യസഖി
നാലഞ്ചു കണ്ണുനീര്‍ത്തുള്ളികള്‍ പെയ്യാനോ
മാനത്തു വന്നു നീ മാരിവില്ലേ..

ānandajālaṅṅaḽ mŏṭṭiṭṭuminniyo-
rānallagālaṅṅaḽ ĕṅṅu poyi
kūṭṭinnuborumĕnnāśiccu nī kātta
kūṭṭilĕ paiṅgiḽiyĕṅṅu poyi
ī maṇṇil nī naṭṭa premattin pūvalli
ī maṭṭil vāḍikkariññadĕnde
illā varilla ninakkāyi vīṇḍumā
sĕllaccĕṟugiḽiyīvanānde..
nīṟunna sindayāy māṟunnadĕndināy
nī vannu vīṇḍumĕn bālyasakhi
nālañju kaṇṇunīrttuḽḽigaḽ pĕyyāno
mānattu vannu nī māriville..