Aanandaananda kumaara

ആനന്ദാനന്ദ കുമാര
Work
Year
Language

ആനന്ദനന്ദകുമാരാ കൃഷ്ണാ
മാനസമോഹന മാരാ
പരമാനന്ദ നന്ദകുമാരാ

കുതുകത്താല്‍ പൊന്നോടക്കുഴലേന്തും കൈത്താരില്‍
ഗോവര്‍ദ്ധനം പൂണ്ട ഗോകുലനായക

ഗാനങ്ങള്‍ പാടി കാളിന്ദി തീരത്ത്
പ്രാണസഖിയാം രാധയുമൊന്നിച്ച്
ലീലകളാടിയ നീലക്കാര്‍വര്‍ണ്ണാ

കാണുവാന്‍ കെല്‍പ്പില്ല കണ്ണുകള്‍ക്കീശ്വര
കാരുണ്യമില്ലയോ ഞങ്ങളില്‍ ശ്രീധര
കണ്ണിനുംകണ്ണായെന്‍ ഉള്ളില്‍ വിളങ്ങീടും
കണ്ണാനീ ഞങ്ങളെ കൈവിടൊല്ലേ

ānandanandagumārā kṛṣṇā
mānasamohana mārā
paramānanda nandagumārā

kudugattāl pŏnnoḍakkuḻalenduṁ kaittāril
govarddhanaṁ pūṇḍa gogulanāyaga

gānaṅṅaḽ pāḍi kāḽindi tīratt
prāṇasakhiyāṁ rādhayumŏnnicc
līlagaḽāḍiya nīlakkārvarṇṇā

kāṇuvān kĕlppilla kaṇṇugaḽkkīśvara
kāruṇyamillayo ñaṅṅaḽil śrīdhara
kaṇṇinuṁkaṇṇāyĕn uḽḽil viḽaṅṅīḍuṁ
kaṇṇānī ñaṅṅaḽĕ kaiviḍŏlle