Aananda saamraajyattil

ആനന്ദ സാമ്രാജ്യത്തില്
Year
Language

ആനന്ദ സാമ്രാജ്യത്തില് ഞാനല്ലോ രാജകുമാരി
ആശതന്‍ അരമനതന്നില് ഞാനല്ലോ രാജകുമാരി

അനുരാഗത്തിന്‍ വിളക്കുമിന്നിടും
അരമനതന്നുടെ മണിമുറ്റത്തില്
എന്നുടെ കരളില്‍ കണ്ടകിനാവുകള്‍
ചെണ്ടണിയുന്നൊരു പൂന്തോട്ടത്തില്
നീയല്ലോ രാജകുമാരന്‍ ഞാനല്ലോ രാജകുമാരി
പുന്നാരപ്പുഞ്ചിരിയാലേ പൂചൊരിയും രാജകുമാരി

സ്വര്‍ഗ്ഗത്തുള്ളൊരു ശില്‍പ്പികള്‍ വന്ന്
കെട്ടിയനമ്മുടെ കൊട്ടാരത്തില്
സുന്ദരിയാകും ചന്ദ്രികവന്ന്
പൊന്നണീയിക്കും പൂന്തോട്ടത്തില്
നീയല്ലോ രാജകുമാരന്‍ ഞാനല്ലോ രാജകുമാരി
നീയല്ലോ പുതുമണവാളന്‍ ഞാനല്ലോ പുതുമണവാട്ടി

ആനന്ദ സാമ്രാജ്യത്തില് ഞാനല്ലോ രാജകുമാരി
ആശതന്‍ അരമനതന്നില് ഞാനല്ലോ രാജകുമാരി

ānanda sāmrājyattil ñānallo rājagumāri
āśadan aramanadannil ñānallo rājagumāri

anurāgattin viḽakkuminniḍuṁ
aramanadannuḍĕ maṇimuṭrattil
ĕnnuḍĕ karaḽil kaṇḍagināvugaḽ
sĕṇḍaṇiyunnŏru pūndoṭṭattil
nīyallo rājagumāran ñānallo rājagumāri
punnārappuñjiriyāle pūsŏriyuṁ rājagumāri

svarggattuḽḽŏru śilppigaḽ vann
kĕṭṭiyanammuḍĕ kŏṭṭārattil
sundariyāguṁ sandrigavann
pŏnnaṇīyikkuṁ pūndoṭṭattil
nīyallo rājagumāran ñānallo rājagumāri
nīyallo pudumaṇavāḽan ñānallo pudumaṇavāṭṭi

ānanda sāmrājyattil ñānallo rājagumāri
āśadan aramanadannil ñānallo rājagumāri