ആനന്ദരാഗമെഴുതിയ.....കരളിലെ മദഭരഭാവം....
കദനഭാരമേന്തി....പദമലര്‍ ഇടറിയില്‍ മധുപദമാടി....
ആനന്ദരാഗമെഴുതിയ കരളിലെ മദഭരഭാവം
കദനഭാരമേന്തി പദമലര്‍ ഇടറിയില്‍ മധുപദമാടി
മണിത്തെന്നല്‍ താളമിട്ടു മനം പാടി മൂകമായ്
സ്വരരസമെഴുമൊരു ഗാനം....
(ആനന്ദരാഗമെഴുതിയ......)
മിഴിനീരിന്‍ മുത്തുകള്‍ കണ്ട് വിലപറഞ്ഞു നില്‍ക്കും ലോകം
ഹൃദയത്തിന്‍ തേങ്ങലു കേട്ടാ രതിനര്‍ത്തനമേളം കൊട്ടും
കരള്‍ നൊന്തു നര്‍ത്തനമാടി തളര്‍ന്നാലും ഒരു പുതുമലരായ്
വരുമോ പ്രിയനവന്‍ ഈ രണഭൂവില്‍....
(ആനന്ദരാഗമെഴുതിയ......)
ചിരിതൂകും വദനം കണ്ടാല്‍ മതിമറന്നു നില്ക്കും ലോകം
മനസ്സിന്റെ നൊമ്പരമെന്നും മദനോത്സവമാലികയാക്കും
തളര്‍ന്നില്ല സ്നേഹമയൂരം തകര്‍ന്നില്ല സ്നേഹകുടീരം
ഇനിയും വിടരുമോ പുതിയ പ്രഭാതം
(ആനന്ദരാഗമെഴുതിയ.....)
ānandarāgamĕḻudiya.....karaḽilĕ madabharabhāvaṁ....
kadanabhāramendi....padamalar iḍaṟiyil madhubadamāḍi....
ānandarāgamĕḻudiya karaḽilĕ madabharabhāvaṁ
kadanabhāramendi padamalar iḍaṟiyil madhubadamāḍi
maṇittĕnnal tāḽamiṭṭu manaṁ pāḍi mūgamāy
svararasamĕḻumŏru gānaṁ....
(ānandarāgamĕḻudiya......)
miḻinīrin muttugaḽ kaṇḍ vilabaṟaññu nilkkuṁ logaṁ
hṛdayattin deṅṅalu keṭṭā radinarttanameḽaṁ kŏṭṭuṁ
karaḽ nŏndu narttanamāḍi taḽarnnāluṁ ŏru pudumalarāy
varumo priyanavan ī raṇabhūvil....
(ānandarāgamĕḻudiya......)
siridūguṁ vadanaṁ kaṇḍāl madimaṟannu nilkkuṁ logaṁ
manassinṟĕ nŏmbaramĕnnuṁ madanotsavamāligayākkuṁ
taḽarnnilla snehamayūraṁ tagarnnilla snehaguḍīraṁ
iniyuṁ viḍarumo pudiya prabhādaṁ
(ānandarāgamĕḻudiya.....)