ആനന്ദനര്‍ത്തന മദകരലഹരി
അനുപമ ലാവണ്യലഹരി
വാസന്തനന്ദന മരന്ദമാരി
ആടുന്നു വാനവസുന്ദരി
(ആനന്ദ)
ലാസ്യമദാലസ സംഗീതലഹരി
ലളിത ലളിത സ്വരമാധുരി
ചലിതനയന ഭാവസ്ഫുരണചാതുരി
വിവിധ മധുരവാദ്യമഞ്ജരി
(ആനന്ദ)
ഇന്ദ്രസദസ്സിലെ നവരത്നവേദി
സുന്ദര മധുമാസനിശീഥിനി
വാനവദേവന്റെ ആയിരം കണ്ണുകള്‍ക്കും
പാനവിരുന്നൊരുക്കും പൂമേനി
(ആനന്ദ)
ānandanarttana madagaralahari
anubama lāvaṇyalahari
vāsandanandana marandamāri
āḍunnu vānavasundari
(ānanda)
lāsyamadālasa saṁgīdalahari
laḽida laḽida svaramādhuri
salidanayana bhāvasphuraṇasāduri
vividha madhuravādyamañjari
(ānanda)
indrasadassilĕ navaratnavedi
sundara madhumāsaniśīthini
vānavadevanṟĕ āyiraṁ kaṇṇugaḽkkuṁ
pānavirunnŏrukkuṁ pūmeni
(ānanda)