Aanakkaaraa

ആനക്കാരാ
Year
Language

ആനക്കാരാ ആനക്കാരാ
ആരെക്കാണാന്‍ വന്നൂ നീ -
ആനക്കാരാ ആനക്കാരാ
ആരെക്കാണാന്‍ വന്നൂ നീ -
പെണ്ണുങ്ങള്‍ നീരാടും കടവില്‍
ആരെക്കാണാന്‍ വന്നൂ നീ
പെണ്ണുങ്ങള്‍ നീരാടും കടവില്‍
ആരെക്കാണാന്‍ വന്നൂ നീ

പെണ്‍കിടാവേ പെണ്‍കിടാവേ
ഊരുചുറ്റി വരുന്നു ഞാന്‍
പെണ്‍കിടാവേ പെണ്‍കിടാവേ
ഊരുചുറ്റി വരുന്നു ഞാന്‍

അടുത്തൊരിത്തിരി നിന്നാട്ടേ
ആനവാലൊന്നു തന്നാട്ടേ
അടുത്തൊരിത്തിരി നിന്നാട്ടേ
ആനവാലൊന്നു തന്നാട്ടേ

പകരം നല്‍കാന്‍ എന്തുണ്ട് -പെണ്ണേ
പകരം നല്‍കാന്‍ എന്തുണ്ട്

വെള്ളത്താമര പൂവുണ്ട് - നല്ല
വെള്ളത്താമര പൂവുണ്ട്

വണ്ടത്താനുണ്ണാത്ത പൂവുണ്ടോ പെണ്ണേ
തുള്ളീക്കളിക്കണ പൂവുണ്ടോ

അടുത്തു വന്നൊന്നു നുള്ളീക്കോ
ഓ - ആനവാലൊന്നു തന്നേക്കാം.
അടുത്തു വന്നൊന്നു നുള്ളീക്കോ
ഓ - ആനവാലൊന്നു തന്നേക്കാം.

ānakkārā ānakkārā
ārĕkkāṇān vannū nī -
ānakkārā ānakkārā
ārĕkkāṇān vannū nī -
pĕṇṇuṅṅaḽ nīrāḍuṁ kaḍavil
ārĕkkāṇān vannū nī
pĕṇṇuṅṅaḽ nīrāḍuṁ kaḍavil
ārĕkkāṇān vannū nī

pĕṇgiḍāve pĕṇgiḍāve
ūrusuṭri varunnu ñān
pĕṇgiḍāve pĕṇgiḍāve
ūrusuṭri varunnu ñān

aḍuttŏrittiri ninnāṭṭe
ānavālŏnnu tannāṭṭe
aḍuttŏrittiri ninnāṭṭe
ānavālŏnnu tannāṭṭe

pagaraṁ nalgān ĕnduṇḍ -pĕṇṇe
pagaraṁ nalgān ĕnduṇḍ

vĕḽḽattāmara pūvuṇḍ - nalla
vĕḽḽattāmara pūvuṇḍ

vaṇḍattānuṇṇātta pūvuṇḍo pĕṇṇe
tuḽḽīkkaḽikkaṇa pūvuṇḍo

aḍuttu vannŏnnu nuḽḽīkko
o - ānavālŏnnu tannekkāṁ.
aḍuttu vannŏnnu nuḽḽīkko
o - ānavālŏnnu tannekkāṁ.