Aanageraamalayil

ആനകേറാമലയില്
Year
Language

ആനകേറാമലയില് ആളുകേറാമലയില്
ആയിരം കാന്താരി പൂത്തിറങ്ങി ഹയ്യാ
ആയിരം കാന്താരി പൂത്തിറങ്ങി
ഒത്തിരിയൊത്തിരിയൊത്തിരി ദൂരേ
പൂത്തിറങ്ങിയ പൂവേത്
ചൊല്ല് ചൊല്ല് ചൊല്ലെടി പെണ്ണേ
ഓ പെണ്ണേ ചൊല്ലെടി പെണ്ണേ
സൊപ്പനം കാണാതെ നിന്നോണ്ട്
സൊപ്പനം കാണാതെ
ധയ്യാരെ ധയ്യാരെ ധയ്യാരെ ധയ്യാ
ഓ ധയ്യാ ധയ്യാരെ ധയ്യാ ഹൊയ്
(ആനകേറാ...)

ആയിരം കാന്താരി പൂത്തതല്ലാ അല്ല
ആയിരം കാന്താരി പൂത്തതല്ലാ
നക്ഷത്രപ്പെണ്ണുങ്ങൾ മാനത്തും മുറ്റത്ത്
കത്തിച്ചു വെച്ച വിളക്കുമാടം അതു
കാണാൻ നല്ല വിളക്കുമാടം
ആനക്കഴുത്തൻ കുന്നുമ്പുറത്തൊരു
മേനാവ്

ധിം ധിനയ്യാ ധിനയ്യാ
ധിം ധിനയ്യാ ധിനയ്യാ ഹൊയ്
മാണിക്യം കൊണ്ടൊരു മേനാവ്
അയ്യയ്യാ
മേനാവിലാരൊണ്ട് അയ്യയ്യാ
മേനാവിലാരൊണ്ട്
വയനാടൻ പെണ്ണിന്റെ തത്തമ്മച്ചുണ്ടത്ത്
മധുരം കൊടുക്കാനൊരാളുണ്ട് ചിന്നയ്യാ
മധുരം കൊടുക്കാനൊരാളുണ്ട്
കാടേഴും തെരയേണം കടലേഴും തെരയേണം
കാണാത്ത കൂട്ടിലെ തേന് വേണം
കൈതപ്പൂങ്കാട്ടിലെ പൊൻതെന വേണം
കിലുകിലുക്കാം കുരുവികളേ കൊരവയിട്
കൊച്ചു കൊച്ചു കുരുവികളേ കൊരവയിട്
ഹഹഹാ കൊരവയിട് ചിന്നയ്യാ കൊരവയിട്
ഇട്ടിച്ചിരി കൊരവയിട് കൊരവയിട്

ānageṟāmalayil āḽugeṟāmalayil
āyiraṁ kāndāri pūttiṟaṅṅi hayyā
āyiraṁ kāndāri pūttiṟaṅṅi
ŏttiriyŏttiriyŏttiri dūre
pūttiṟaṅṅiya pūvet
sŏll sŏll sŏllĕḍi pĕṇṇe
o pĕṇṇe sŏllĕḍi pĕṇṇe
sŏppanaṁ kāṇādĕ ninnoṇḍ
sŏppanaṁ kāṇādĕ
dhayyārĕ dhayyārĕ dhayyārĕ dhayyā
o dhayyā dhayyārĕ dhayyā hŏy
(ānageṟā...)

āyiraṁ kāndāri pūttadallā alla
āyiraṁ kāndāri pūttadallā
nakṣatrappĕṇṇuṅṅaḽ mānattuṁ muṭratt
katticcu vĕcca viḽakkumāḍaṁ adu
kāṇān nalla viḽakkumāḍaṁ
ānakkaḻuttan kunnumbuṟattŏru
menāv

dhiṁ dhinayyā dhinayyā
dhiṁ dhinayyā dhinayyā hŏy
māṇikyaṁ kŏṇḍŏru menāv
ayyayyā
menāvilārŏṇḍ ayyayyā
menāvilārŏṇḍ
vayanāḍan pĕṇṇinṟĕ tattammaccuṇḍatt
madhuraṁ kŏḍukkānŏrāḽuṇḍ sinnayyā
madhuraṁ kŏḍukkānŏrāḽuṇḍ
kāḍeḻuṁ tĕrayeṇaṁ kaḍaleḻuṁ tĕrayeṇaṁ
kāṇātta kūṭṭilĕ ten veṇaṁ
kaidappūṅgāṭṭilĕ pŏndĕna veṇaṁ
kilugilukkāṁ kuruvigaḽe kŏravayiṭ
kŏccu kŏccu kuruvigaḽe kŏravayiṭ
hahahā kŏravayiṭ sinnayyā kŏravayiṭ
iṭṭicciri kŏravayiṭ kŏravayiṭ