ഓഹോ...ഓഹോ...ഏലേലോ... (3)
ആമ്പല്‍ പൂവേ അണിയം പൂവേ
നീയറിഞ്ഞോ നീയറിഞ്ഞോ
ഇവളെന്റെ മുറപ്പെണ്ണ് മുറപ്പെണ്ണ് (ആമ്പല്‍ )
കുമാരനല്ലൂര്‍ കാര്‍ത്തിക നാള്‍
കുളിച്ചൊരുങ്ങി ഉടുത്തൊരുങ്ങി
ഇവള്‍ വരുമ്പോള്‍ ...
തുടിക്കും മാറില്‍ ചാര്‍ത്തും ഞാനൊരു
തുളസിമാല താലിമാല (ആമ്പല്‍ )
വിവാഹ നാളില്‍ നാണവുമായ്
വിരിഞ്ഞു നില്‍ക്കും കിനാവ് പോലെ
ഇവള്‍ വരുമ്പോള്‍ ...
കവിളില്‍ മാറില്‍ കണ്ണാല്‍ അന്നൊരു
പ്രണയകാവ്യം ഞാനെഴുതും (ആമ്പല്‍ )