Aamarameemarattil

ആമരമീമരത്തില്‍
Year
Language

ആമരമീമരത്തിന്‍ കഥചൊല്ലാമോടിവാ തുമ്പികളേ
അക്കയ്യിലിക്കയ്യിലോ കളിച്ചിടാമാടിവാ തുമ്പികളേ
വേണ്ടല്ലോ മാസ്റ്ററേ ഞങ്ങളേ വിട്ടേരെ
പോവല്ലേ രാഘവാ കുട്ടപ്പാ തങ്കപ്പാ
എന്നാലിനി നിങ്ങള്‍ക്കേകുവാന്‍ പോകുന്ന
ഉപ്പുമാവും റവേം ഒട്ടും കുറയ്ക്കില്ല അയ്യയ്യാ

പണ്ടുപണ്ടുപണ്ടൊരിക്കല്‍ ഒരുകുറുക്കന്‍ പോയ്
വേഷമൊക്കെ മാറ്റിവന്നു കാട്ടുരാജാവായ്
ഏയ് കള്ളക്കഥ.... അല്ലാ സത്യമായിട്ടും
എന്നിട്ട്?
ഏറെക്കാലം കഴിഞ്ഞുപിന്നെ ഓടിപാവം അറിഞ്ഞുലോകം
അന്നൊരു നാളില് കൂട്ടുകാര്‍ കൂവുമ്പം
ഓര്‍ക്കാതെ പാവവും കൂവിപ്പോയ് കൂട്ടത്തില്‍ അയ്യയ്യാ

ലാലലാലാ..........
അങ്ങനിന്നുമെത്രയെത്ര വ്യാജവേഷക്കാര്‍
നാട്ടിലൊക്കെ ചുറ്റിയിന്നും കറങ്ങിടുന്നുണ്ട്
ഏതുകാലോം നിങ്ങളൊന്നായ് പാവമെന്നെ കൈവിടല്ലേ
തെറ്റുകള്‍ കുറ്റങ്ങള്‍ ഒട്ടേറെ ചെയ്താലും
നിങ്ങളെ ഞാനിനി തല്ലില്ല കട്ടായം അയ്യയ്യാ

āmaramīmarattin kathasŏllāmoḍivā tumbigaḽe
akkayyilikkayyilo kaḽicciḍāmāḍivā tumbigaḽe
veṇḍallo māsṭraṟe ñaṅṅaḽe viṭṭerĕ
povalle rāghavā kuṭṭappā taṅgappā
ĕnnālini niṅṅaḽkkeguvān pogunna
uppumāvuṁ ṟaveṁ ŏṭṭuṁ kuṟaykkilla ayyayyā

paṇḍubaṇḍubaṇḍŏrikkal ŏruguṟukkan poy
veṣamŏkkĕ māṭrivannu kāṭṭurājāvāy
ey kaḽḽakkatha.... allā satyamāyiṭṭuṁ
ĕnniṭṭ?
eṟĕkkālaṁ kaḻiññubinnĕ oḍibāvaṁ aṟiññulogaṁ
annŏru nāḽil kūṭṭugār kūvumbaṁ
orkkādĕ pāvavuṁ kūvippoy kūṭṭattil ayyayyā

lālalālā..........
aṅṅaninnumĕtrayĕtra vyājaveṣakkār
nāṭṭilŏkkĕ suṭriyinnuṁ kaṟaṅṅiḍunnuṇḍ
edugāloṁ niṅṅaḽŏnnāy pāvamĕnnĕ kaiviḍalle
tĕṭrugaḽ kuṭraṅṅaḽ ŏṭṭeṟĕ sĕydāluṁ
niṅṅaḽĕ ñānini tallilla kaṭṭāyaṁ ayyayyā