Aalolam poomutte

ആലോലം പൂമുത്തെ
Work
Year
Language

ആലോലം പൂമുത്തേ ആരാരിരോ
ആരോമല്‍പ്പൈതലേ ആരാരിരോ
അമ്മതന്‍ പൊന്നല്ലേ അമ്മിഞ്ഞയുണ്ടില്ലേ
അമ്മിണിക്കുഞ്ഞല്ലേ നീയുറങ്ങൂ
നീയുറങ്ങൂ... നീയുറങ്ങൂ...

(ആലോലം...)

ആരും കൊതിക്കുന്ന സൌഭാഗ്യമായ്
ഉള്ളിന്റെയുള്ളിലെ രോമാഞ്ചമായ്
താരിളം പട്ടേ... താമരമൊട്ടേ...
ഇത്തിരിച്ചുണ്ടിലെ തൂമുത്തം താ...
തൂമുത്തം താ... തൂമുത്തം താ...

(ആലോലം...)

മൂകം വിതുമ്പുന്ന മോഹവുമായ്
ആത്മാവിനുള്ളിലെ താരാട്ടുമായ്
പിഞ്ചിളം മെയ്യില്‍ പുഞ്ചിരിച്ചുണ്ടില്‍
ഒന്നു തഴുകുവാന്‍ ഓമലേ വാ...
ഓമലേ വാ... ഓമലേ വാ...

(ആലോലം...)

ālolaṁ pūmutte ārāriro
āromalppaidale ārāriro
ammadan pŏnnalle ammiññayuṇḍille
ammiṇikkuññalle nīyuṟaṅṅū
nīyuṟaṅṅū... nīyuṟaṅṅū...

(ālolaṁ...)

āruṁ kŏdikkunna saൌbhāgyamāy
uḽḽinṟĕyuḽḽilĕ romāñjamāy
tāriḽaṁ paṭṭe... tāmaramŏṭṭe...
ittiriccuṇḍilĕ tūmuttaṁ tā...
tūmuttaṁ tā... tūmuttaṁ tā...

(ālolaṁ...)

mūgaṁ vidumbunna mohavumāy
ātmāvinuḽḽilĕ tārāṭṭumāy
piñjiḽaṁ mĕyyil puñjiriccuṇḍil
ŏnnu taḻuguvān omale vā...
omale vā... omale vā...

(ālolaṁ...)