Aalolam peeli

ആലോലം പീലി
Work
Year
Language

ആലോലം... പീലിക്കാവടിച്ചേലില്‍
നീലമാമല മേലെ... ആലോലം

ചെമ്മണി പുലരി തന്‍
കണ്‍പീലി കാവിലെ
മഞ്ഞുതുള്ളികള്‍ക്കാലോലം
ആലോലം ആലോലം...

ആലോലം... പീലിക്കാവടിച്ചേലില്‍
നീലമാമല മേലെ... ആലോലം

മായന്‍ കുയിലിന്‍ കാകളിയോ
കണ്ണനൂതും കൊന്ന കുഴല്‍ വിളിയോ
മായന്‍ കുയിലിന്‍ കാകളിയോ
കണ്ണനൂതും കൊന്ന കുഴല്‍ വിളിയോ
മനം മുഴുകെ മാനം മുഴുകെ
നാദാന്ദോളികയോ
മലരും മലരുകള്‍
തൂവും തേനലയോ

ആലോലം... പീലിക്കാവടിച്ചേലില്‍
നീലമാമല മേലെ... ആലോലം

സഖി ഹേ, കേശി മഥനം ഉദാരം
രമയമയാസഹ മദനമനോരഥ
ഭാവിതയാ സവികാരം
സഖി ഹേ, കേശി മഥനം ഉദാരം

യമുനാതീരവന നികുഞ്ജങ്ങളില്‍
കമനീയാംഗന്‍ കാമോപമന്‍
ഗോപികാഹൃദയ ചോരനുദാരന്‍
അരമണികളില്‍ കാല്‍ത്തളകളില്‍
അനുപമലയഭര രാസകേളിതന്‍
ലാസ്യ ലഹരിയില്‍
തിരകള്‍ ഞെറികള്‍ പകരും

ആലോലം... പീലിക്കാവടിച്ചേലില്‍
നീലമാമല മേലെ... ആലോലം

പ്രിയേ ചാരുശീലേ, പ്രിയേ ചാരുശീലേ
മുന്‍‌ച മയി മാനം അനിദാനം
പ്രിയേ ചാരുശീലേ
ത്വമസി മമ ഭൂഷണം, ത്വമസി മമ ജീവനം
ത്വമസി മമ ഭവജലധി രത്നം
പ്രിയേ ചാരുശീലേ, പ്രിയേ ചാരുശീലേ

ālolaṁ... pīlikkāvaḍiccelil
nīlamāmala melĕ... ālolaṁ

sĕmmaṇi pulari tan
kaṇbīli kāvilĕ
maññuduḽḽigaḽkkālolaṁ
ālolaṁ ālolaṁ...

ālolaṁ... pīlikkāvaḍiccelil
nīlamāmala melĕ... ālolaṁ

māyan kuyilin kāgaḽiyo
kaṇṇanūduṁ kŏnna kuḻal viḽiyo
māyan kuyilin kāgaḽiyo
kaṇṇanūduṁ kŏnna kuḻal viḽiyo
manaṁ muḻugĕ mānaṁ muḻugĕ
nādāndoḽigayo
malaruṁ malarugaḽ
tūvuṁ tenalayo

ālolaṁ... pīlikkāvaḍiccelil
nīlamāmala melĕ... ālolaṁ

sakhi he, keśi mathanaṁ udāraṁ
ramayamayāsaha madanamanoratha
bhāvidayā savigāraṁ
sakhi he, keśi mathanaṁ udāraṁ

yamunādīravana niguñjaṅṅaḽil
kamanīyāṁgan kāmobaman
gobigāhṛdaya soranudāran
aramaṇigaḽil kālttaḽagaḽil
anubamalayabhara rāsageḽidan
lāsya lahariyil
tiragaḽ ñĕṟigaḽ pagaruṁ

ālolaṁ... pīlikkāvaḍiccelil
nīlamāmala melĕ... ālolaṁ

priye sāruśīle, priye sāruśīle
mun‌sa mayi mānaṁ anidānaṁ
priye sāruśīle
tvamasi mama bhūṣaṇaṁ, tvamasi mama jīvanaṁ
tvamasi mama bhavajaladhi ratnaṁ
priye sāruśīle, priye sāruśīle