(പു) ആലോലം കിളി നീലമലര്‍ക്കിളി
അരികില്‍ വാ വാ നീയെന്‍ കതിരോളി
നീ മറന്നോ സുന്ദരീ
നാം പകര്‍ന്നോരോര്‍മ്മകള്‍ (2)
(സ്ത്രീ) ഒരു പൂന്തളിലില്‍ തളിരിന്‍ കവിളില്‍
ചൊടിയില്‍ സ്വപ്നമുറങ്ങും മിഴിയില്‍
വിടര്‍ന്നു നിന്നു നീ
എന്നേ പടര്‍ന്നു നിന്നു നീ
((പു) ആലോലം കിളി)
(പു) പീലിക്കതിര്‍മുടി ചൂടി
മേലേ കാവടിയാടി മാനം
(പീലിക്കതിര്‍മുടി)
കളമൊഴി തുടരൂ ഗാനം
(സ്ത്രീ) രാഗസുരഭിലം ഈ മുഹൂര്‍ത്തം
നാം കൊതിക്കും സംഗമം
((പു) ആലോലം കിളി)
(സ്ത്രീ) അ...
(പു) അ...
(സ്ത്രീ) ഏതോ വീണയില്‍ നിന്നും
ഈണം ഊര്‍ന്നൊഴുകീടുകയല്ലോ
(ഏതോ )
(പു) പധപ ധസധ സരിഗ രിഗപ ധപധ സരീ ഗാ..
(സ്ത്രീ) ഗരിസ ഗരിസ ധപാ ധപഗ ധപഗ രീസ
സരീ സരിഗ രിഗപ ഗപധ പധസ രീഗ
(ഡു) പ്രേമസുലഭമീ മുഹൂര്‍ത്തം
നാം കൊതിക്കും സംഗമം
((പു) ആലോലം കിളി)