Aalmaram saayum neram

ആല്മ‍രം ചായും നേരം
Year
Language

ആല്‍മരം ചായും നേരം
ആശ്രയം മായും നേരം
ആത്മദുഃഖം വിതുമ്പുന്നു
വേര്‍പെടും ബന്ധങ്ങള്‍
വേനല്‍ കുടീരങ്ങള്‍
ദാഹാഗ്നിയില്‍ എരിയുന്നു
കണ്ണുനീര്‍പ്പാടമോ പാഴ്മണക്കാടോ
കാനല്‍ തടാകമോ കാണാക്കിനാവോ
കൈവശം നിങ്ങള്‍ നേടുന്നു
(ആല്‍മരം )

ഓഹരി വാങ്ങി ഈ ഊഴിയും വാനവും
ഒരു നാള്‍ തമ്മില്‍ പിരിഞ്ഞേ പോയ്
താരക പൊന്‍പണം മാനത്തു മിന്നുമ്പോള്‍
താഴെ ഈ പൂക്കള്‍ കൊഴിഞ്ഞേ പോയിയോ
ഓ ഭാഗ്യപത്രങ്ങളേ പാപ പുണ്യങ്ങളേ
മണ്ണിലോ വിണ്ണിലോ നിങ്ങള്‍ തന്‍ താവളം
എങ്ങു പോയ് നീ തൊഴും സ്വര്‍ണ്ണ ദീപം
(ആല്‍മരം )‌

തങ്ങളില്‍ തല്ലിയീ ആഴിയും തീരവും
പിന്നെയും തമ്മില്‍ അകന്നാലും
പാവമാം തീരത്തെ പുല്‍കുന്ന സാഗരം
പാതിരാ കാറ്റില്‍ തേങ്ങുന്നു
ഓ സ്നേഹ ബന്ധങ്ങളേ ജീവ ഗന്ധങ്ങളേ
വേര്‍പെടാന്‍ ആവുമോ നീളുമീ യാത്രയില്‍
പാവനം പൈതൃകം നേടുമോ നീ
(ആല്‍മരം )‌

ālmaraṁ sāyuṁ neraṁ
āśrayaṁ māyuṁ neraṁ
ātmaduḥkhaṁ vidumbunnu
verbĕḍuṁ bandhaṅṅaḽ
venal kuḍīraṅṅaḽ
dāhāgniyil ĕriyunnu
kaṇṇunīrppāḍamo pāḻmaṇakkāḍo
kānal taḍāgamo kāṇākkināvo
kaivaśaṁ niṅṅaḽ neḍunnu
(ālmaraṁ )

ohari vāṅṅi ī ūḻiyuṁ vānavuṁ
ŏru nāḽ tammil piriññe poy
tāraga pŏnpaṇaṁ mānattu minnumboḽ
tāḻĕ ī pūkkaḽ kŏḻiññe poyiyo
o bhāgyabatraṅṅaḽe pāba puṇyaṅṅaḽe
maṇṇilo viṇṇilo niṅṅaḽ tan dāvaḽaṁ
ĕṅṅu poy nī tŏḻuṁ svarṇṇa dībaṁ
(ālmaraṁ )‌

taṅṅaḽil talliyī āḻiyuṁ tīravuṁ
pinnĕyuṁ tammil agannāluṁ
pāvamāṁ tīrattĕ pulgunna sāgaraṁ
pādirā kāṭril teṅṅunnu
o sneha bandhaṅṅaḽe jīva gandhaṅṅaḽe
verbĕḍān āvumo nīḽumī yātrayil
pāvanaṁ paitṛkaṁ neḍumo nī
(ālmaraṁ )‌