Aalmaram

ആല്‍മരം
Year
Language

ആല്‍മരം ചായും നേരം ആശ്രയം മായും നേരം
ആത്മദുഃഖം വിതുമ്പുന്നു വേര്‍പെടും ബന്ധങ്ങള്‍
വേനല്‍ കുടീരങ്ങള്‍ ദാഹാഗ്നിയില്‍ എരിയുന്നു
കണ്ണുനീര്‍പ്പാടമോ പാഴ്മനക്കാടോ
കാനല്‍ത്തടാകമോ കാണാക്കിനാവോ
കൈവശം നിങ്ങള്‍ നേടുന്നു

ഓഹരി വാങ്ങി ഈ ഊഴിയും വാനവും
ഒരുനാള്‍ തമ്മില്‍ പിരിഞ്ഞേ പോയ്
താരകപ്പൊന്‍പണം മാനത്തുമിന്നുമ്പോള്‍
താഴെ ഈ പൂക്കള്‍ കൊഴിഞ്ഞേ പോയോ?
ഓ... ഭാഗ്യപത്രങ്ങളേ പാപപുണ്യങ്ങളേ
മണ്ണിലോ വിണ്ണിലോ നിങ്ങള്‍ തന്‍ താവളങ്ങളും
എങ്ങുപോയ് നീ തൊഴും സ്വര്‍ണ്ണദീപം

തങ്ങളില്‍ തല്ലിയീ ആഴിയും തീരവും
പിന്നെയും തമ്മില്‍ അകന്നാലും
പാവമാം തീരത്തെ പുല്‍കുന്ന സാഗരം
പാതിരാക്കാറ്റില്‍ തേങ്ങുന്നു
ഓ... സ്നേഹബന്ധങ്ങളേ ജീവഗന്ധങ്ങളേ
വേര്‍പെടാനാവുമോ നീളുമീ യാത്രയില്‍
പാവനം പൈതൃകം നേടുമോ നീ?

ālmaraṁ sāyuṁ neraṁ āśrayaṁ māyuṁ neraṁ
ātmaduḥkhaṁ vidumbunnu verbĕḍuṁ bandhaṅṅaḽ
venal kuḍīraṅṅaḽ dāhāgniyil ĕriyunnu
kaṇṇunīrppāḍamo pāḻmanakkāḍo
kānalttaḍāgamo kāṇākkināvo
kaivaśaṁ niṅṅaḽ neḍunnu

ohari vāṅṅi ī ūḻiyuṁ vānavuṁ
ŏrunāḽ tammil piriññe poy
tāragappŏnpaṇaṁ mānattuminnumboḽ
tāḻĕ ī pūkkaḽ kŏḻiññe poyo?
o... bhāgyabatraṅṅaḽe pābabuṇyaṅṅaḽe
maṇṇilo viṇṇilo niṅṅaḽ tan dāvaḽaṅṅaḽuṁ
ĕṅṅuboy nī tŏḻuṁ svarṇṇadībaṁ

taṅṅaḽil talliyī āḻiyuṁ tīravuṁ
pinnĕyuṁ tammil agannāluṁ
pāvamāṁ tīrattĕ pulgunna sāgaraṁ
pādirākkāṭril teṅṅunnu
o... snehabandhaṅṅaḽe jīvagandhaṅṅaḽe
verbĕḍānāvumo nīḽumī yātrayil
pāvanaṁ paitṛkaṁ neḍumo nī?