Aalippalam perukkaan

ആലിപ്പഴം പെറുക്കാൻ
Year
Language

ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തീ (2)
പൂങ്കുരുവീ പൂവാങ്കുരുവീ
പൊന്നോലഞ്ഞാലിക്കുരുവീ
ഈ വഴി വാ
(ആലിപ്പഴം...)

അപ്പൂപ്പൻ താടിയിലുപ്പിട്ടു കെട്ടുന്ന ചെപ്പടിവിദ്യ കാണാം
തലകീഴായ് നീന്താം.. തലകീഴായ് നീന്താം
അമ്മൂമ്മ വന്നു കുഴഞ്ഞിട്ടു കെട്ടുന്ന തെമ്മാടിവേല കാണാം
കുടമാറ്റം കാണാം പല കൂട്ടം കൂടാം
കരിമാറാലയിൽ കളിയൂഞ്ഞാലിടാം (2)
കൈയ്യോടു കൈകോർത്തു കൂത്താടാം
(ആലിപ്പഴം...)

കെട്ടിലും തട്ടിലും മച്ചിലും തച്ചിലും കെട്ടിപ്പിടിച്ചു പാടാം
തുടി താളം കൂടാം തുടി താളം കൂടാം
വട്ടം കറങ്ങുന്ന പങ്കപ്പുറത്തിരുന്നൊപ്പം സവാരി ചെയ്യാം
ചുവരിന്മേലോടാം പൊയ്‌ക്കോലം തുള്ളാം
വിരലാട്ടങ്ങളിൽ വിളയാട്ടങ്ങളായ് (2)
തമ്മിൽ തരം പോലെ ചാഞ്ചാടാം
(ആലിപ്പഴം..)

ālippaḻaṁ pĕṟukkān pīlikkuḍa nivarttī (2)
pūṅguruvī pūvāṅguruvī
pŏnnolaññālikkuruvī
ī vaḻi vā
(ālippaḻaṁ...)

appūppan dāḍiyiluppiṭṭu kĕṭṭunna sĕppaḍividya kāṇāṁ
talagīḻāy nīndāṁ.. talagīḻāy nīndāṁ
ammūmma vannu kuḻaññiṭṭu kĕṭṭunna tĕmmāḍivela kāṇāṁ
kuḍamāṭraṁ kāṇāṁ pala kūṭṭaṁ kūḍāṁ
karimāṟālayil kaḽiyūññāliḍāṁ (2)
kaiyyoḍu kaigorttu kūttāḍāṁ
(ālippaḻaṁ...)

kĕṭṭiluṁ taṭṭiluṁ macciluṁ tacciluṁ kĕṭṭippiḍiccu pāḍāṁ
tuḍi tāḽaṁ kūḍāṁ tuḍi tāḽaṁ kūḍāṁ
vaṭṭaṁ kaṟaṅṅunna paṅgappuṟattirunnŏppaṁ savāri sĕyyāṁ
suvarinmeloḍāṁ pŏy‌kkolaṁ tuḽḽāṁ
viralāṭṭaṅṅaḽil viḽayāṭṭaṅṅaḽāy (2)
tammil taraṁ polĕ sāñjāḍāṁ
(ālippaḻaṁ..)