Aalilattaali egaagide nin

ആലിലത്താലി എകാകിതേ നിൻ
Year
Language

ആലിലത്താലി എകാകിതേ നിന്‍
ജീവനിലേതോ നോവായി(ആലിലത്താലി....)
വീണപൂവിന്‍ ശോകപരാഗം
ഇതളുകള്‍ തേടീ സ്മരണകളില്‍
(ആലിലത്താലി....)

പിന്‍വെയിലാറും നേരത്തു നീ
കണ്മഷിക്കാറിന്‍ നീര്‍മുത്തിനെ (പിന്‍വെയിലാറും..)
ചേതനയിൽ അലിവായറിയും
പാവം പാവം മനമായി
വിരഹം തൂകും മനമായി
(ആലിലത്താലി....)

ചന്ദനരാവിന്‍ പേരെഴുതും
തങ്കനിലാവിന്‍ സന്ധ്യകളിൽ ‍(ചന്ദനരാവിന്‍..)
നീലിമയാല്‍ നിറവായുണരും
വാനം പോലും നിഴലായി
പ്രണയം നീറും ഉലയായി....
(ആലിലത്താലി....)

ālilattāli ĕgāgide nin
jīvaniledo novāyi(ālilattāli....)
vīṇabūvin śogabarāgaṁ
idaḽugaḽ teḍī smaraṇagaḽil
(ālilattāli....)

pinvĕyilāṟuṁ nerattu nī
kaṇmaṣikkāṟin nīrmuttinĕ (pinvĕyilāṟuṁ..)
sedanayil alivāyaṟiyuṁ
pāvaṁ pāvaṁ manamāyi
virahaṁ tūguṁ manamāyi
(ālilattāli....)

sandanarāvin perĕḻuduṁ
taṅganilāvin sandhyagaḽil (sandanarāvin..)
nīlimayāl niṟavāyuṇaruṁ
vānaṁ poluṁ niḻalāyi
praṇayaṁ nīṟuṁ ulayāyi....
(ālilattāli....)