Aalila manyajalil [F]

ആലില മഞ്ചലിൽ [F]
Year
Language

ആലിലമഞ്ചലില്‍ നീയാടുമ്പോള്‍
ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരപ്പൂമിഴിയില്‍
ചാഞ്ചാടും സ്വപ്നമേതോ
പൂവല്‍ പൊന്നും തേനും
നാവില്‍ തേച്ചതാരോ
പാവക്കുഞ്ഞും കൂടെയാട്
(ആലില)

പൂരം നാളല്ലോ പേരെന്താകേണം
ഓമല്‍‌ക്കാതില്‍ ചൊല്ലാം
നാഗം കാക്കും കാവില്‍
നാളെ പൂവും നീരും
ഉണ്ണിക്കൈകാല്‍ വളര്
തിങ്കള്‍പ്പൂപോല്‍ വളര്
(ആലില)

തങ്കക്കൈയ്ക്കുള്ളില്‍ ശംഖും താമരയും
കാണും കണ്ണിന്‍ പുണ്യം
സൂര്യഗായത്രിയാം ആര്യതീര്‍‌ത്ഥങ്ങളില്‍
നീരാടാന്‍ പോയി വരാം
ആരോമല്‍‌പ്പൂങ്കുരുന്നേ
(ആലില)

ālilamañjalil nīyāḍumboḽ
āḍunnu kaṇṇāyiraṁ
sāñjakkaṁ tāmarappūmiḻiyil
sāñjāḍuṁ svapnamedo
pūval pŏnnuṁ tenuṁ
nāvil teccadāro
pāvakkuññuṁ kūḍĕyāṭ
(ālila)

pūraṁ nāḽallo perĕndāgeṇaṁ
omal‌kkādil sŏllāṁ
nāgaṁ kākkuṁ kāvil
nāḽĕ pūvuṁ nīruṁ
uṇṇikkaigāl vaḽar
tiṅgaḽppūbol vaḽar
(ālila)

taṅgakkaiykkuḽḽil śaṁkhuṁ tāmarayuṁ
kāṇuṁ kaṇṇin puṇyaṁ
sūryagāyatriyāṁ āryadīr‌tthaṅṅaḽil
nīrāḍān poyi varāṁ
āromal‌ppūṅgurunne
(ālila)