Aalila manyajalil

ആലില മഞ്ചലിൽ
Year
Language

ആലില മഞ്ചലില്‍ നീയാടുമ്പോള്‍
ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരപ്പൂമിഴിയില്‍
ചാഞ്ചാടും സ്വപ്നമേതോ
പൂ...വല്‍ പൊന്നും തേനും
നാ...വില്‍ തേച്ചതാരോ
പാവക്കുഞ്ഞും കൂടെയാട്
(ആലില)

പൂരം നാളല്ലോ പേരെന്താകേണം
ഓമല്‍ കാതില്‍ ചൊല്ലാന്‍
നാഗം കാക്കും കാവില്‍
നാളെ പൂവും നീരും
ഉണ്ണിക്കൈകാല്‍ വളര്
തിങ്കള്‍പ്പൂ പോല്‍ വളര്
(ആലില)

തങ്കക്കൈക്കുള്ളില്‍ ശംഖും താമരയും
കാണും കണ്ണിനു പുണ്യം
സൂര്യ ഗായത്രിയായ്
ആര്യ തീര്‍ഥങ്ങളില്‍
നീരാടാന്‍ പോയ് വാരാം
ആരോമല്‍ പൂങ്കുരുന്നേ
(ആലില)

ālila mañjalil nīyāḍumboḽ
āḍunnu kaṇṇāyiraṁ
sāñjakkaṁ tāmarappūmiḻiyil
sāñjāḍuṁ svapnamedo
pū...val pŏnnuṁ tenuṁ
nā...vil teccadāro
pāvakkuññuṁ kūḍĕyāṭ
(ālila)

pūraṁ nāḽallo perĕndāgeṇaṁ
omal kādil sŏllān
nāgaṁ kākkuṁ kāvil
nāḽĕ pūvuṁ nīruṁ
uṇṇikkaigāl vaḽar
tiṅgaḽppū pol vaḽar
(ālila)

taṅgakkaikkuḽḽil śaṁkhuṁ tāmarayuṁ
kāṇuṁ kaṇṇinu puṇyaṁ
sūrya gāyatriyāy
ārya tīrdhaṅṅaḽil
nīrāḍān poy vārāṁ
āromal pūṅgurunne
(ālila)