Aalekkandaal paavam

ആളേക്കണ്ടാൽ പാവം
Year
Language

ആളെക്കണ്ടാല്‍ പാവം
അടുത്തുചെന്നാല്‍ നാണം
തൊണ്ടിസഹിതം കണ്ടാലുടനെ
കണ്ടോരോടൊക്കെ കോപം കോപം ഹായ്

നേരില്‍ പെണ്ണൊരു ദേവി
പിണങ്ങിനിന്നാല്‍ കാളി
എന്നുമിവളെ കാണും നേരം
ചുമ്മാ നെഞ്ചില്‍ വാള് വാള്

ആളെക്കണ്ടാല്‍ ജോറ് ഇവന്‍
അടുത്തുവന്നാല്‍ നീറ്
എന്നും ഇവരെ കാണും നേരം
എന്നോ നെഞ്ചില്‍ താളം താളം

താനേ തപം മുടക്കാന്‍ പണ്ടുവന്ന ദേവതയോ
അമൃതം വിളമ്പിനല്‍കാന്‍ മുന്നില്‍ വന്ന മോഹിനിയോ
ശൃംഗാരക്കുഴമ്പനായ് പഞ്ചാരച്ചിരിയുമായ്
നീരാട്ടു കടവില്‍ വന്നോരമ്പാടിക്കണ്ണനിവന്‍
കളമൊഴികള്‍ യുവതികളീ ആണുങ്ങളേ മയക്കും
സമയം പോലെ വാരിയെല്ലില്‍ നട്ടും ബോള്‍ട്ടും അഴിക്കും

കണ്ണില്‍ നോക്കിനോക്കി നെഞ്ചില്‍ കറന്റടിക്കും
ഉള്ളില്‍ ചതിയിരിക്കും ഉടലില്‍ തീയിരിക്കും
കിന്നാരം ചൊല്ലിച്ചൊല്ലി പിന്നാലെ അടുത്തുകൂടി
ആസ്വദിച്ചു തീരും നേരം ആണുങ്ങള്‍ കാലുമാറും
തലകുനിച്ചു മുന്നില്‍ നിന്നാല്‍ പൂച്ചപോലെ തോന്നും
മിഴികള്‍ മൂടിത്തുറക്കും നേരം വിശ്വരൂപം കാട്ടും

āḽĕkkaṇḍāl pāvaṁ
aḍuttusĕnnāl nāṇaṁ
tŏṇḍisahidaṁ kaṇḍāluḍanĕ
kaṇḍoroḍŏkkĕ kobaṁ kobaṁ hāy

neril pĕṇṇŏru devi
piṇaṅṅininnāl kāḽi
ĕnnumivaḽĕ kāṇuṁ neraṁ
summā nĕñjil vāḽ vāḽ

āḽĕkkaṇḍāl joṟ ivan
aḍuttuvannāl nīṟ
ĕnnuṁ ivarĕ kāṇuṁ neraṁ
ĕnno nĕñjil tāḽaṁ tāḽaṁ

tāne tabaṁ muḍakkān paṇḍuvanna devadayo
amṛtaṁ viḽambinalgān munnil vanna mohiniyo
śṛṁgārakkuḻambanāy pañjāracciriyumāy
nīrāṭṭu kaḍavil vannorambāḍikkaṇṇanivan
kaḽamŏḻigaḽ yuvadigaḽī āṇuṅṅaḽe mayakkuṁ
samayaṁ polĕ vāriyĕllil naṭṭuṁ boḽṭṭuṁ aḻikkuṁ

kaṇṇil nokkinokki nĕñjil kaṟanṟaḍikkuṁ
uḽḽil sadiyirikkuṁ uḍalil tīyirikkuṁ
kinnāraṁ sŏlliccŏlli pinnālĕ aḍuttugūḍi
āsvadiccu tīruṁ neraṁ āṇuṅṅaḽ kālumāṟuṁ
talaguniccu munnil ninnāl pūccabolĕ tonnuṁ
miḻigaḽ mūḍittuṟakkuṁ neraṁ viśvarūbaṁ kāṭṭuṁ