Aalappula kadaveennu

ആലപ്പുഴ കടവീന്നു
Work
Year
Language

alappuzha kadaveennu njanum boatil keri

ആലപ്പുഴക്കടവീന്നു ഞാനും ബോട്ടില്‍ കേറി
ആലും കടവിങ്കലേക്കു പോയപ്പൊ 
കമ്മലണിഞ്ഞൊരു സുന്ദരി വന്നല്ലോ
സുന്ദരി വന്നല്ലോ സുന്ദരി വന്നല്ലോ സുന്ദരി വന്നല്ലോ
കമ്മലണിഞ്ഞൊരു സുന്ദരിവന്നല്ലോ ഞമ്മളെക്കണ്ടു
കണ്ണുതിരിച്ചു ബോട്ടിലിരുന്നല്ലോ

കപ്പലണ്ടി വായിലുള്ളതു തുപ്പലാക്കി നീട്ടിത്തുപ്പി
പൈങ്കിളിയോടായ് ഞമ്മ പറഞ്ഞല്ലോ - എന്നെക്കണ്ടു
മങ്കപ്പെണ്ണിന്നെന്തിനു തൊന്തരവ്?
ഹ ഹ ഹ ഹ ഹ

കാഴ്ചയ്ക്കു സുന്ദരനല്ലെന്നു കരുതണ്ടാ
വേഴ്ചക്കു തക്കജോറു കാട്ടിത്തരാ‍മല്ലോ
താടിയും മീശയുമൊന്നു വടിക്കേണം പിന്നെപ്പിന്നെ
മോടിയിലുള്ളൊരു ലുങ്കിയുടുക്കേണം
പട്ടുറുമാലെടുത്തൊരു കെട്ടു നന്നായ് തലേല്‍ കെട്ടി
മീശയിലിത്തിരി നെയ്യുപുരട്ടേണം അപ്പോള്‍ സുന്ദരി
ആശയോടെന്നുടെ കയ്യുപിടിക്കൂലോ

അരയിലൊരരപ്പട്ട നീട്ടിക്കെട്ടീടുമ്പോള്‍ അതിലൊരു
പത്തുരൂഭാ നോട്ടു വെച്ചീടുമ്പോള്‍
മോന്തയിലെന്തൊരു ചന്തം കണ്ടീടാന്‍ വരുന്നതു
എന്തൊരു സുന്ദരനെന്നു നിനയ്ക്കൂലോ
അന്നുനിന്നെ പെണ്ണൂകെട്ടാന്‍ പൊന്നുകൊണ്ടൊരു താലികെട്ടാന്‍
എനിക്കുമോഹം അതിനു
തന്നീടണം ഇന്നു തന്നെ വാക്കു നീ വേഗം
ഒരുകൊച്ചു കുടിലിങ്കല്‍ മൊഹബ്ബത്തിന്‍ കടലിങ്കല്‍
ഒരുമിച്ചു സുഖിക്കുമ്പോള്‍ എന്തൊരു ജോറ് - അപ്പോള്‍
കരളില്‍ നിന്നകന്നീടും സര്‍വ്വബേജാറ്

alappuzha kadaveennu njanum boatil keri

ālappuḻakkaḍavīnnu ñānuṁ boṭṭil keṟi
āluṁ kaḍaviṅgalekku poyappŏ 
kammalaṇiññŏru sundari vannallo
sundari vannallo sundari vannallo sundari vannallo
kammalaṇiññŏru sundarivannallo ñammaḽĕkkaṇḍu
kaṇṇudiriccu boṭṭilirunnallo

kappalaṇḍi vāyiluḽḽadu tuppalākki nīṭṭittuppi
paiṅgiḽiyoḍāy ñamma paṟaññallo - ĕnnĕkkaṇḍu
maṅgappĕṇṇinnĕndinu tŏndarav?
ha ha ha ha ha

kāḻsaykku sundaranallĕnnu karudaṇḍā
veḻsakku takkajoṟu kāṭṭittarāmallo
tāḍiyuṁ mīśayumŏnnu vaḍikkeṇaṁ pinnĕppinnĕ
moḍiyiluḽḽŏru luṅgiyuḍukkeṇaṁ
paṭṭuṟumālĕḍuttŏru kĕṭṭu nannāy talel kĕṭṭi
mīśayilittiri nĕyyuburaṭṭeṇaṁ appoḽ sundari
āśayoḍĕnnuḍĕ kayyubiḍikkūlo

arayilŏrarappaṭṭa nīṭṭikkĕṭṭīḍumboḽ adilŏru
patturūbhā noṭṭu vĕccīḍumboḽ
mondayilĕndŏru sandaṁ kaṇḍīḍān varunnadu
ĕndŏru sundaranĕnnu ninaykkūlo
annuninnĕ pĕṇṇūgĕṭṭān pŏnnugŏṇḍŏru tāligĕṭṭān
ĕnikkumohaṁ adinu
tannīḍaṇaṁ innu tannĕ vākku nī vegaṁ
ŏrugŏccu kuḍiliṅgal mŏhabbattin kaḍaliṅgal
ŏrumiccu sukhikkumboḽ ĕndŏru joṟ - appoḽ
karaḽil ninnagannīḍuṁ sarvvabejāṟ