ആ...ആ..ആ..ആ..ആ....
ആ...ആലാപനം.......ആ....ആലാപനം...
ആ....ആ...ആ....ആലാപനം
ആലാപനം...ആലാപനം
അനവദ്യ സംഗീതാലാപനം
അനാദി മധ്യാന്തമീ വിശ്വചലനം
അനവദ്യ സംഗീതാലാപനം (ആലാപനം )
കോടാനുകോടി ശ്രുതികളിലുണരും
കോടാനുകോടി സ്വരങ്ങളിലൂടെ
അജ്ഞാതമാം കളകണ്ഠത്തില്‍നിന്നും
അഭംഗുരമായ് അനുസ്യൂതമായ് തുടരും
ആലാപനം ( ആലാപനം )
ജീവനസങ്കല്പ ലഹരിയില്‍ മുങ്ങും
ഈ വസുന്ധര ഒരു ദുഃഖരാഗം
ഗിരിനിരകള്‍ അതിന്നാരോഹണങ്ങള്‍
അംബോധികള്‍ അതിന്നവരോഹണങ്ങള്‍ (ആലാപനം )
താരാപഥത്തെ നയിക്കുമീ താളം
സത്യമായ് തുടിപ്പൂ പരമാണുവിലും
ആരു വലിയവന്‍ ആരു ചെറിയവന്‍
ഈ സച്ചിദാനന്ദ സംഗീത മേളയില്‍ ( ആലാപനം )