Aalaabanam

ആലാപനം
Year
Language

ആലാപനം അധരനീരാജനം
സിരകളില്‍ പടരുമീ മദനരാഗാഞ്ജലി
മൌനരാഗ തേന്‍‌കിനാവായ് വാ
നിശീഥിനിയില്‍ നിശീഥിനിയില്‍

അസ്ഥിത്തളിരുകള്‍ അഗ്നിവിടര്‍ത്തും
ചിത്രപൌര്‍ണ്‍നമിയില്‍
നഗ്നയാം മേദിനി തല്പമൊരുക്കുമീ
നൃത്തോത്സവങ്ങളില്‍
എന്റെ ജീവനില്‍ പൂക്കുമീ രാഗപരാഗം
ചൂടിക്കുവാന്‍ വന്നു

ഇന്ദുകമലങ്ങള്‍ ചന്ദ്രമദം തേടും
ഇന്ദ്രപഞ്ചമിയില്‍
സ്വപ്നമാം ഭാമിനി നഖരേഖ ചൂടുമീ
ചന്ദ്രോത്സവങ്ങളില്‍
എന്റെ വീണയില്‍ തേങ്ങുമീ ദാഹനിഷാദം
പാടിക്കുവാന്‍ വന്നു

ālābanaṁ adharanīrājanaṁ
siragaḽil paḍarumī madanarāgāñjali
maൌnarāga ten‌kināvāy vā
niśīthiniyil niśīthiniyil

asthittaḽirugaḽ agniviḍarttuṁ
sitrabaൌrṇnamiyil
nagnayāṁ medini talbamŏrukkumī
nṛttotsavaṅṅaḽil
ĕnṟĕ jīvanil pūkkumī rāgabarāgaṁ
sūḍikkuvān vannu

indugamalaṅṅaḽ sandramadaṁ teḍuṁ
indrabañjamiyil
svapnamāṁ bhāmini nakharekha sūḍumī
sandrotsavaṅṅaḽil
ĕnṟĕ vīṇayil teṅṅumī dāhaniṣādaṁ
pāḍikkuvān vannu