Aakkayyil eekkayyil

ആക്കയ്യില്‍ ഈക്കയ്യില്‍
Year
Language

ആ കൈയ്യിലീക്കൈയ്യിലോ അമ്മാനക്കല്ല്
ആ കൈയ്യിലാണെങ്കില്‍ നാളെ വരും
ഈ കൈയ്യിലാണെങ്കില്‍ ഇന്നു വരും -
പ്രിയനിന്നു വരും. (ആ കൈയ്യിലീക്കൈയ്യിലോ)

വെള്ളീമേഘങ്ങള്‍ക്കിടയില്‍
വെളുത്തവാവിന്‍ നടയില്‍
മാനത്തു പറക്കും പുഷ്പവിമാനത്തില്‍
മധുരവുമായ് വീട്ടില്‍ വിരുന്നു വരും
(ആ കൈയ്യിലീക്കൈയ്യിലോ)

ഓരിതളീരിതള്‍ വിരിയും ചുണ്ടില്‍
ഒരുപാടൊരുപാടുമ്മതരും
മാറോടു ചേര്‍ക്കും കോരിത്തരിക്കും
വാരിവാരിപ്പുണരും (ആ കൈയ്യിലീക്കൈയ്യിലോ)

പിച്ചകവള്ളിക്കുടിലില്‍
പകല്‍ക്കിനാവിന്‍ തണലില്‍
പൂവും നുള്ളി നടക്കുന്ന നേരത്ത്
പുതിയൊരു കാരിയം ഞാന്‍ പറയും - കാതില്‍
പുതിയൊരു കാരിയം ഞാന്‍ പറയും
(ആ കൈയ്യിലീക്കൈയ്യിലോ)

ā kaiyyilīkkaiyyilo ammānakkall
ā kaiyyilāṇĕṅgil nāḽĕ varuṁ
ī kaiyyilāṇĕṅgil innu varuṁ -
priyaninnu varuṁ. (ā kaiyyilīkkaiyyilo)

vĕḽḽīmeghaṅṅaḽkkiḍayil
vĕḽuttavāvin naḍayil
mānattu paṟakkuṁ puṣpavimānattil
madhuravumāy vīṭṭil virunnu varuṁ
(ā kaiyyilīkkaiyyilo)

oridaḽīridaḽ viriyuṁ suṇḍil
ŏrubāḍŏrubāḍummadaruṁ
māṟoḍu serkkuṁ korittarikkuṁ
vārivārippuṇaruṁ (ā kaiyyilīkkaiyyilo)

piccagavaḽḽikkuḍilil
pagalkkināvin daṇalil
pūvuṁ nuḽḽi naḍakkunna neratt
pudiyŏru kāriyaṁ ñān paṟayuṁ - kādil
pudiyŏru kāriyaṁ ñān paṟayuṁ
(ā kaiyyilīkkaiyyilo)