Aaghosannalendu seyyaam

ആഘോഷങ്ങളെന്തു ചെയ്യാം
Work
Year
Language

(സാമം ആദിതാളം)
8
ആഘോഷങ്ങളെന്തു ചൊല്ലാം
ദിവ്യമാകും ഈ ദിനത്തില്‍
ഓണം...തിരുവോണം...
(ആഘോ)
ആബാലവൃദ്ധം ജനങ്ങള്‍
കുതൂഹലചിത്തരായി
താന്താങ്ങള്‍ തന്‍കൃത്യങ്ങളെ
ബുദ്ധിയോടെ നിര്‍വ്വഹിച്ചും
മാനസ സന്തുഷ്ടരായി
വിഹരിക്കും പുണ്യദിനം
ഓണം...തിരുവോണം...
(ആഘോ)
സര്‍വ്വാഭരണങ്ങളാലങ്കാര..ഭൂഷിതരാം കാമിനിമാര്‍...
ശാന്തരായു് വിലസീടുന്നു...മംഗളഗാനങ്ങള്‍ പാടി
കാമുകന്മാരോടുചേര്‍ന്നു...രമ്യമായി പലര്‍ത്തീടുന്നു
ഓണം...തിരുവോണം
(ആഘോ)

(sāmaṁ ādidāḽaṁ)
8
āghoṣaṅṅaḽĕndu sŏllāṁ
divyamāguṁ ī dinattil
oṇaṁ...tiruvoṇaṁ...
(āgho)
ābālavṛddhaṁ janaṅṅaḽ
kudūhalasittarāyi
tāndāṅṅaḽ tankṛtyaṅṅaḽĕ
buddhiyoḍĕ nirvvahiccuṁ
mānasa sanduṣṭarāyi
viharikkuṁ puṇyadinaṁ
oṇaṁ...tiruvoṇaṁ...
(āgho)
sarvvābharaṇaṅṅaḽālaṅgāra..bhūṣidarāṁ kāminimār...
śāndarāyu് vilasīḍunnu...maṁgaḽagānaṅṅaḽ pāḍi
kāmuganmāroḍusernnu...ramyamāyi palarttīḍunnu
oṇaṁ...tiruvoṇaṁ
(āgho)