ആകാശത്തിരിയ്ക്കും ബാവയെ നിന്‍ നാമം
പരിശുദ്ധമാക്കപ്പെടേണമേ
നിന്‍ രാജ്യം വരേണം
ആകാശത്തില്‍ പ്പോലെ ഭൂമിയിലും ആകേണമേ
നിന്തിരുവുള്ളം നടക്കേണമേ
നിന്‍സ്നേഹം ഞങ്ങളിന്‍ തൂവേണമേ
നിന്നെ മറക്കാതെ വഴിതെറ്റിപ്പോകാതെ
നേര്‍വഴിക്കെന്നും നടത്തേണമേ
ആകാശത്തിരിയ്ക്കും......
പാവനമാം തന്റെ രക്തം കൊണ്ട്
പാരിന്റെ പാപം കഴുകിയോനേ
പാലിച്ചുകൊള്ളേണം ഞങ്ങളേ നീയെന്നും
പാദം പണിയുന്നു തമ്പുരാനേ
ആകാശത്തിരിയ്ക്കും......