Aagaasattile

ആകാശത്തിലെ
Work
Year
Language

ആകാശത്തിലെ നന്ദിനിപ്പശുവിനു
അകിടുനിറയെ പാല് (2)
കറന്നാലും തീരൂല്ല കുടിച്ചാലും തീരൂല്ല
കന്നിനിലാപ്പാല്

പച്ചക്കല്‍മല പവിഴക്കല്‍മല
പിച്ചിപ്പൂമലയോരത്ത്
പാല്‍ക്കുടവും കൊണ്ടോടി നടക്കും
പൂത്തിരുവാതിരപ്പെണ്ണ് ഒരു
പൂത്തിരുവാതിരപ്പെണ്ണ്

പാവക്കുഞ്ഞിനു കൊടുക്കാനിത്തിരി
പാല്‍തരുമോ പെണ്ണേ പാല്‍തരുമോ?
പാവക്കുഞ്ഞിനു ചൂടാനൊരുപിടി
പൂതരുമോ പെണ്ണ് പൂതരുമോ?

āgāśattilĕ nandinippaśuvinu
agiḍuniṟayĕ pāl (2)
kaṟannāluṁ tīrūlla kuḍiccāluṁ tīrūlla
kanninilāppāl

paccakkalmala paviḻakkalmala
piccippūmalayoratt
pālkkuḍavuṁ kŏṇḍoḍi naḍakkuṁ
pūttiruvādirappĕṇṇ ŏru
pūttiruvādirappĕṇṇ

pāvakkuññinu kŏḍukkānittiri
pāldarumo pĕṇṇe pāldarumo?
pāvakkuññinu sūḍānŏrubiḍi
pūdarumo pĕṇṇ pūdarumo?