Aagaasaroobini

ആകാശരൂപിണി
Year
Language

അമ്മേ... അമ്മേ....അമ്മേ....അമ്മേ..
ആകാശരൂപിണി അന്നപൂര്‍ണ്ണേശ്വരി
അഭയം തവപദകമലം
കല്ലായ്മറഞ്ഞാലും കരളില്‍ തെളിയുനീ
കരുണാസാഗരമേ....

രാജരാജേശ്വരി നിന്റെ രാജാങ്കണം
രാഗാര്‍ദ്രമാമീ പ്രപഞ്ചം
വാനിലും മണ്ണിലും പുല്ലിലും പൂവിലും
കാണുന്നു നിന്മന്ദഹാസം
അമ്മേ..അമ്മേ..അമ്മേ..
അടിയനു ദര്‍ശനം തരണേ...
(ആകാശരൂപിണി അന്നപൂര്‍ണ്ണേശ്വരി..)

സാമഗാനപ്രിയേ നിന്റെ തലോടലില്‍
പൂചൂടും തീമണല്‍ക്കാടും
നാദമായ് രൂപമായ് ജീവതരംഗമായ്
തൂവുന്നു നിന്‍ ദയാപുഷ്പം
അമ്മേ..അമ്മേ..അമ്മേ..
അടിയനു ദര്‍ശനം തരണേ...

അഗ്നിപരീക്ഷണമരുതരുതേ അഖിലാണ്ഡേശ്വരിയേ
അനാഥമാമീ കോവിലിലണയും അബലാശ്രയ നിഥിയേ
അമ്മേ..അമ്മേ..അമ്മേ..

amme... amme....amme....amme..
āgāśarūbiṇi annabūrṇṇeśvari
abhayaṁ tavabadagamalaṁ
kallāymaṟaññāluṁ karaḽil tĕḽiyunī
karuṇāsāgarame....

rājarājeśvari ninṟĕ rājāṅgaṇaṁ
rāgārdramāmī prabañjaṁ
vāniluṁ maṇṇiluṁ pulliluṁ pūviluṁ
kāṇunnu ninmandahāsaṁ
amme..amme..amme..
aḍiyanu darśanaṁ taraṇe...
(āgāśarūbiṇi annabūrṇṇeśvari..)

sāmagānapriye ninṟĕ taloḍalil
pūsūḍuṁ tīmaṇalkkāḍuṁ
nādamāy rūbamāy jīvadaraṁgamāy
tūvunnu nin dayābuṣpaṁ
amme..amme..amme..
aḍiyanu darśanaṁ taraṇe...

agnibarīkṣaṇamarudarude akhilāṇḍeśvariye
anāthamāmī kovililaṇayuṁ abalāśraya nithiye
amme..amme..amme..