Aagaasappoygayil

ആകാശപ്പൊയ്കയില്‍
Year
Language

ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ
അക്കരയ്ക്കോ ഇക്കരയ്ക്കോ
പൊന്മുകിലോലപ്പായകെട്ടിയ പൊന്നും തോണീ

മാന്‍പേടയുറങ്ങണതോണീ മന്ദാരത്തോണീ... ആ...
പാല്‍ക്കടലാകേ പൊന്‍ വലവീശണ പഞ്ചമിത്തോണീ
(മാന്‍പേട...)(ആകാശ...)

കനകത്തോണിപ്പടിയിലിരിക്കണ കറുത്തപെണ്ണേ നീ
എന്നെപ്പോലൊരനാഥപ്പെണ്‍കൊടിയല്ലെന്നാരുപറഞ്ഞൂ
(കനക...)
കന്നിനിലാവിനുകളഞ്ഞുകിട്ടിയ കറുത്തപെണ്ണേ നീ
അല്ലിപ്പൂവുകള്‍ വിറ്റുനടക്കുകയല്ലെന്നാരുപറഞ്ഞൂ?
(കന്നിനിലാവിനു...)
ഓ.....
(ആകാശ...)

മാലാഖകള്‍ തുഴയണ തോണീ മുല്ലപ്പൂംതോണീ..ഓ...
അക്കരെയിക്കരെയോടിനടക്കുമൊരമ്പിളിത്തോണീ...
(മാലാഖകള്‍ ...)
(ആകാശ...)

āgāśappŏygayiluṇḍŏru pŏnnuṁ toṇī
akkaraykko ikkaraykko
pŏnmugilolappāyagĕṭṭiya pŏnnuṁ toṇī

mānpeḍayuṟaṅṅaṇadoṇī mandārattoṇī... ā...
pālkkaḍalāge pŏn valavīśaṇa pañjamittoṇī
(mānpeḍa...)(āgāśa...)

kanagattoṇippaḍiyilirikkaṇa kaṟuttabĕṇṇe nī
ĕnnĕppolŏranāthappĕṇgŏḍiyallĕnnārubaṟaññū
(kanaga...)
kanninilāvinugaḽaññugiṭṭiya kaṟuttabĕṇṇe nī
allippūvugaḽ viṭrunaḍakkugayallĕnnārubaṟaññū?
(kanninilāvinu...)
o.....
(āgāśa...)

mālākhagaḽ tuḻayaṇa toṇī mullappūṁtoṇī..o...
akkarĕyikkarĕyoḍinaḍakkumŏrambiḽittoṇī...
(mālākhagaḽ ...)
(āgāśa...)