ആകാശം ഭൂമിയെ വിളിക്കുന്നു
അനുരാഗ നക്ഷത്ര കണ്ണുകള്‍ ചിമ്മി
ആകാശം ഭൂമിയെ വിളിക്കുന്നു
(ആകാശം . .)
സ്വര്‍ഗ്ഗ നേത്രങ്ങള്‍ തലോടുന്ന ഭൂമിയില്‍-
സ്വപ്നങ്ങള്‍ പോല്‍ അലയുന്നു-നമ്മള്‍
സ്വപ്നങ്ങള്‍ പോല്‍ അലയുന്നു-
അറിയാത്ത വഴികളില്‍ ആശ്രയം തേടുന്നു
അടയുന്ന വാതിലില്‍ മുട്ടുന്നു
(ആകാശം . .)
മോഹഭംഗത്താല്‍ നടുങ്ങുമ്പോള്‍ നമ്മെയും
സ്നേഹ തീരങ്ങള്‍ വിളിക്കും
കാണുകില്ലെന്നോര്‍ത്ത കാരുണ്യ ജാലകം
കയ്യൊന്നു തൊട്ടാല്‍ തുറക്കും
(ആകാശം . .)