ആകാശം പൂങ്കാവനം
ആത്മാവില്‍ പൂന്തേൻ കണം
ഓമല്‍ക്കിനാവിന്‍ ഞാവല്‍പ്പഴങ്ങള്‍
മാനസത്തോപ്പില്‍ നിറഞ്ഞു കവിഞ്ഞല്ലോ....
ആകാശം പൂങ്കാവനം
ആത്മാവില്‍ പൂന്തേൻ കണം....
നീല നിശീഥിനിയില്‍
മധുരം കിനിയും മൊഴിയുമായ്..(നീല..)
ഒരു സുമവാടിയില്‍ സഖി നീ അണയുമ്പോള്‍
മമ മനമാകവേ പനിനീരു തൂവിടും
അനുപമേ അമൃതായ് വരൂ ജീവനില്‍
ആകാശം പൂങ്കാവനം
ആത്മാവില്‍ പൂന്തേൻ കണം....
സ്നേഹസരോവരത്തില്‍
അഴകിന്‍ അലകള്‍ ഇളകുന്നു...(സ്നേഹ..)
മകരനിലാവിലെ ഇളം കാറ്റു വീശുമ്പോള്‍
മധുരവികാരമായ് മണിമഞ്ചലേറി നീ
പ്രതിശ്രുതവധുവായ് വരൂ..ശാരികേ...
(ആകാശം പൂങ്കാവനം....)