ആകാശഗംഗാ തീരത്തു നിന്നും
പറന്നു വന്നൊരു ഹംസമേ
സൗഗന്ധികമാല്യം ആരു തന്നൂ
ഈ സൗരഭ്യം നിനക്കാരു തന്നൂ
(ആകാശഗംഗാ...)
താരമ്പൻ കോവിലിൽ കൊടിയേറ്റായ്
താരുണ്യം തുടിക്കുന്ന കാലമായ് (2)
എന്നിലെ ദാഹങ്ങൾ താലമേന്തി
നിന്നിൽ കുടി കൊള്ളാൻ നേരമായി
(ആകാശഗംഗാ...)
കതിർമണ്ഡപം ഞാൻ ഒരുക്കി വെയ്ക്കാം
കർപ്പൂര ദീപങ്ങൾ കൊളുത്തി വെയ്ക്കാം
എന്നിലെ സ്വപ്നങ്ങൾ പൂവണിയാൻ
എന്നും നിനക്കായ് ഞാൻ കാത്തു നിൽക്കും
(ആകാശഗംഗാ...)