Aagaasadeebannale

ആകാശദീപങ്ങളേ
Year
Language

ആകാശദീപങ്ങളേ രാവിന്‍ ആട്ടവിളക്കുകളേ
രാവിന്റെ ജാലക വാതിലിന്നുള്ളില്‍
മായുന്ന നീലനിഴലുകളില്‍
ഓരോ സ്വപ്നവും തേടിനടക്കും
മോഹശലഭം ചുംബിച്ചുണര്‍ത്തും
ജീവിതദാഹങ്ങള്‍
കൈനീട്ടും ഏകാന്തയാമങ്ങളില്‍
ആകാശദീപങ്ങളേ രാവിന്‍ ആട്ടവിളക്കുകളേ....

താമരത്തുമ്പിയെത്തി കല്ലെടുക്കും ബാല്യകാലം
താമരത്തുമ്പിയെത്തി കല്ലെടുക്കും ബാല്യകാലം
ഓര്‍മ്മകളിലെന്നുമെന്നും താരാട്ടിന്‍ രാഗലയം
പുന്നാരക്കൊഞ്ചലുകള്‍
താരിളം പൊന്നൂഞ്ഞാല്‍ താളങ്ങള്‍
ആകാശദീപങ്ങളേ രാവിന്‍ ആട്ടവിളക്കുകളേ

ദുഃഖത്തിന്‍ താഴ്വരയില്‍ പാപത്തിന്‍ ചുമടുംതാങ്ങി
കണ്ണുനീര്‍ കാസയുമായ് കാല്‍വരി കാണും ദൂരേ
ഹൃദയം തേങ്ങുന്നു....
ജീവിത നൊമ്പരം നീറുന്നു....

(ആകാശദീപങ്ങളെ.....)

āgāśadībaṅṅaḽe rāvin āṭṭaviḽakkugaḽe
rāvinṟĕ jālaga vādilinnuḽḽil
māyunna nīlaniḻalugaḽil
oro svapnavuṁ teḍinaḍakkuṁ
mohaśalabhaṁ suṁbiccuṇarttuṁ
jīvidadāhaṅṅaḽ
kainīṭṭuṁ egāndayāmaṅṅaḽil
āgāśadībaṅṅaḽe rāvin āṭṭaviḽakkugaḽe....

tāmarattumbiyĕtti kallĕḍukkuṁ bālyagālaṁ
tāmarattumbiyĕtti kallĕḍukkuṁ bālyagālaṁ
ormmagaḽilĕnnumĕnnuṁ tārāṭṭin rāgalayaṁ
punnārakkŏñjalugaḽ
tāriḽaṁ pŏnnūññāl tāḽaṅṅaḽ
āgāśadībaṅṅaḽe rāvin āṭṭaviḽakkugaḽe

duḥkhattin dāḻvarayil pābattin sumaḍuṁtāṅṅi
kaṇṇunīr kāsayumāy kālvari kāṇuṁ dūre
hṛdayaṁ teṅṅunnu....
jīvida nŏmbaraṁ nīṟunnu....

(āgāśadībaṅṅaḽĕ.....)