Aagaasadaamara

ആകാശതാമര
Year
Language

ആകാശത്താമര പ്രാണനില്‍ ചൂടി
ആഷാഢമേഘമാം ആട്ടിടയന്‍..
മാലാഖയാം നിന്നെ പ്രിയതമയാക്കി
മണ്ണിലെ യാചക ഗായകന്‍ ഞാന്‍..

ഭൂമിയും സ്വര്‍ണ്ണവും പങ്കുവെയ്ക്കാതെ
ജീവനും ജിവനും ഒന്നിച്ചു ചേര്‍ന്നു..
എന്‍ മോഹജാലത്തിന്‍ പൂമരക്കാട്ടില്‍
നിന്‍ സ്നേഹഗന്ധം വസന്തമായ് വന്നു..
അഹഹാഹ ഹാഹ അഹഹാഹ ഹാഹ
ആഹാ ഹാ

രാഗവും താളവും എന്നതുപോലെ
ജീവിതഗാനത്തില്‍ നമ്മള്‍ ലയിക്കും..
നിന്‍ ദിവ്യരാഗത്തിന്‍ വെള്ളിനക്ഷത്രം
എന്‍ ഇരുള്‍ക്കാട്ടില്‍ വഴികാട്ടിയാകും..
അഹഹാഹ ഹാഹ അഹഹാഹ ഹാഹ
ആഹാ ഹാ

āgāśattāmara prāṇanil sūḍi
āṣāḍhameghamāṁ āṭṭiḍayan..
mālākhayāṁ ninnĕ priyadamayākki
maṇṇilĕ yāsaga gāyagan ñān..

bhūmiyuṁ svarṇṇavuṁ paṅguvĕykkādĕ
jīvanuṁ jivanuṁ ŏnniccu sernnu..
ĕn mohajālattin pūmarakkāṭṭil
nin snehagandhaṁ vasandamāy vannu..
ahahāha hāha ahahāha hāha
āhā hā

rāgavuṁ tāḽavuṁ ĕnnadubolĕ
jīvidagānattil nammaḽ layikkuṁ..
nin divyarāgattin vĕḽḽinakṣatraṁ
ĕn iruḽkkāṭṭil vaḻigāṭṭiyāguṁ..
ahahāha hāha ahahāha hāha
āhā hā