ആകാശഗംഗയിൽ വർണ്ണങ്ങളാൽ
വെൺതൂവൽ തുന്നും ഹംസലതികേ
സ്വർഗ്ഗത്തുണ്ടോ സ്വപ്നങ്ങൾ തൻ
സ്വർണ്ണവർണ്ണ പൂമേടുകൾ
(ആകാശഗംഗയിൽ...)
തുഴയുമ്പോൾ തളരുമ്പോൾ താരലോക തീരഭൂവിൽ
തലചായ്ക്കാൻ സ്ഥലമുണ്ടോ ദേവദൂതികേ(2)
(ആകാശഗംഗയിൽ..)
നിറമോലും നിഴൽ മൂടും സിന്ദൂര സന്ധ്യക്കു മൗനരാഗം
മഴമുകിലിൻ കവിളിണയിൽ നീർപളുങ്കുകൾ
(ആകാശഗംഗയിൽ..)
ആരാരിരോ ആരിരോ....
āgāśagaṁgayil varṇṇaṅṅaḽāl
vĕṇdūval tunnuṁ haṁsaladige
svarggattuṇḍo svapnaṅṅaḽ tan
svarṇṇavarṇṇa pūmeḍugaḽ
(āgāśagaṁgayil...)
tuḻayumboḽ taḽarumboḽ tāraloga tīrabhūvil
talasāykkān sthalamuṇḍo devadūdige(2)
(āgāśagaṁgayil..)
niṟamoluṁ niḻal mūḍuṁ sindūra sandhyakku maunarāgaṁ
maḻamugilin kaviḽiṇayil nīrbaḽuṅgugaḽ
(āgāśagaṁgayil..)
ārāriro āriro....