Aadyaraavil aadiraraavil

ആദ്യരാവില്‍ ആതിരരാവില്‍
Year
Language

ആദ്യരാവില്‍ ആതിരരാവില്‍
നീയും ഞാനും വള്ളിക്കുടിലിലെ കല്യാണമഞ്ചത്തില്‍
കെട്ടിപ്പിടിച്ചുറങ്ങും - കെട്ടിപ്പിടിച്ചുറങ്ങും.
(ആദ്യരാവില്‍ ആതിരരാവില്‍)

താരകള്‍ കണ്ണുകള്‍ ചിമ്മും
താമരപ്പൂക്കള്‍ മയങ്ങും (താരകള്‍..)
പിന്നെ?
സ്വപ്നങ്ങളാത്മാവില്‍ മധുമാരി പെയ്യുമ്പോള്‍
എല്ലാം മറന്നു നാമൊന്നാകും.
(ആദ്യരാവില്‍ ആതിരരാവില്‍)

മാനസമലര്‍ വിരിയും
മലരില്‍ തേന്‍ നിറയും
മാനസമലര്‍ വിരിയും
മലരില്‍ തേന്‍ നിറയും
മാരന്റെ വില്ലിലെ പൂവമ്പെല്ലാം
ഓരോന്നായ് ഓരോന്നായ്
തീര്‍ന്നു പോകും തീര്‍ന്നു പോകും.
(ആദ്യരാവില്‍ ആതിരരാവില്‍)

ādyarāvil ādirarāvil
nīyuṁ ñānuṁ vaḽḽikkuḍililĕ kalyāṇamañjattil
kĕṭṭippiḍiccuṟaṅṅuṁ - kĕṭṭippiḍiccuṟaṅṅuṁ.
(ādyarāvil ādirarāvil)

tāragaḽ kaṇṇugaḽ simmuṁ
tāmarappūkkaḽ mayaṅṅuṁ (tāragaḽ..)
pinnĕ?
svapnaṅṅaḽātmāvil madhumāri pĕyyumboḽ
ĕllāṁ maṟannu nāmŏnnāguṁ.
(ādyarāvil ādirarāvil)

mānasamalar viriyuṁ
malaril ten niṟayuṁ
mānasamalar viriyuṁ
malaril ten niṟayuṁ
māranṟĕ villilĕ pūvambĕllāṁ
oronnāy oronnāy
tīrnnu poguṁ tīrnnu poguṁ.
(ādyarāvil ādirarāvil)