Aadyaraatri madhuvidhuraatri

ആദ്യരാത്രി മധുവിധുരാത്രി
Year
Language

ആദ്യ രാത്രി മധുവിധു രാത്രി
അനുരാഗ സുരഭില രാത്രി
തളിരിട്ട മാനസപ്പൊയ്കകൾ നിറയെ
കുളിർ കോരിയിടും രാത്രി (ആദ്യ...)

ശരൽക്കാല സുന്ദര ലതാഗൃഹങ്ങളിൽ
ശോശന്ന പുഷ്പങ്ങൾ ചൂടി
ആദവും ഹൗവ്വയുമൊന്നിച്ചുറങ്ങിയൊ-
രേദൻ തോട്ടമിതല്ലോ
ഏദൻ തോട്ടമിതല്ലോ

ശരോണിലെ താഴ്‌വരപ്പൂവനങ്ങളിൽ
ശലോമോന്റെ ഗീതങ്ങൾ പാടി
യെരുശലേം പുത്രിമാർ ദാഹിച്ചുറങ്ങിയ
ഹേമന്ത രാത്രിയിതല്ലോ (ആദ്യ...)

ādya rātri madhuvidhu rātri
anurāga surabhila rātri
taḽiriṭṭa mānasappŏygagaḽ niṟayĕ
kuḽir koriyiḍuṁ rātri (ādya...)

śaralkkāla sundara ladāgṛhaṅṅaḽil
śośanna puṣpaṅṅaḽ sūḍi
ādavuṁ hauvvayumŏnniccuṟaṅṅiyŏ-
redan doṭṭamidallo
edan doṭṭamidallo

śaroṇilĕ tāḻ‌varappūvanaṅṅaḽil
śalomonṟĕ gīdaṅṅaḽ pāḍi
yĕruśaleṁ putrimār dāhiccuṟaṅṅiya
hemanda rātriyidallo (ādya...)