Aadiyil vasanamundaayi

ആദിയില്‍ വചനമുണ്ടായി
Work
Year
Language

ആദിയിൽ.‍..വചനമുണ്ടായീ...
ആ വചനം...രൂപമായ്‌...

ആദിയില്‍ വചനമുണ്ടായീ
ആ വചനം രൂപമായീ(ആദിയില്‍)
ആദിയില്‍ വചനമുണ്ടായീ

പ്രളയജലധിയില്‍ പ്രണവരൂപിയായ് (പ്രളയ)
പ്രപഞ്ച ശില്പ്പിയുറങ്ങിയുണര്‍ന്നു (ആദിയില്‍)

അശ്രുസമുദ്ര തിരകളിലങ്ങനെ
ചിപ്പികളുണ്ടായീ-മുത്ത്‌
ചിപ്പികളുണ്ടായീ
കണ്ണുനീർമുത്തിനു പെണ്ണെന്ന് പേരിട്ടു
ആ....(കണ്ണുനീര്‍)
കാലമാമജ്ഞാതശില്പി
(ആദിയില്‍)

കരയില്‍ വന്നവര്‍ വന്നവരതിനെ
കാമവല വീശി (കരയില്‍)
കണ്ണാല്‍ കാമവല വീശി
കവികള്‍പാടി കാണാദ്വീപിലെ (കവികള്‍)
കനകമല്ലോ സ്ത്രീഹൃദയം(ആദിയില്‍)

ādiyil...vasanamuṇḍāyī...
ā vasanaṁ...rūbamāy‌...

ādiyil vasanamuṇḍāyī
ā vasanaṁ rūbamāyī(ādiyil)
ādiyil vasanamuṇḍāyī

praḽayajaladhiyil praṇavarūbiyāy (praḽaya)
prabañja śilppiyuṟaṅṅiyuṇarnnu (ādiyil)

aśrusamudra tiragaḽilaṅṅanĕ
sippigaḽuṇḍāyī-mutt‌
sippigaḽuṇḍāyī
kaṇṇunīrmuttinu pĕṇṇĕnn periṭṭu
ā....(kaṇṇunīr)
kālamāmajñādaśilbi
(ādiyil)

karayil vannavar vannavaradinĕ
kāmavala vīśi (karayil)
kaṇṇāl kāmavala vīśi
kavigaḽpāḍi kāṇādvībilĕ (kavigaḽ)
kanagamallo strīhṛdayaṁ(ādiyil)