Aadityadevanre kanmani

ആദിത്യദേവന്റെ കണ്മണി
Year
Language

ആദിത്യ ദേവന്റെ കണ്മണിയല്ലോ
അല്ലിത്താമര
അമ്പിളി മാമന്റെ കണ്മണിയല്ലോ
അല്ലിയാമ്പൽ
ഹൃദയം കുളിരും പുഷ്പ തടാകത്തിനു
ഇരുവരും ഒരുപോലെ ഇരുവരും ഒരുപോലെ

പനിനീരിൽ കുളിപ്പിക്കും പൊന്നാട ചാർത്തിക്കും
പൂനെറ്റിയിൽ പൊട്ടു കുത്തി പൂമാല ചൂടിക്കും
ചിറ്റോളം ചിലമ്പിടും നൃത്തം പഠിപ്പിക്കും
ചിങ്ങ നിലാവത്തു തുള്ളിക്കളിക്കും
ഇരുവരും ഒരുപോലെ ഇരുവരും ഒരുപോലെ
(ആദിത്യ ദേവന്റെ)

തെന്നൽ ചിരിപ്പിക്കും പൊന്നൂയൽ ആടിക്കും
പൂക്കാലം മുത്ത്‌ വച്ച പൊൻ കമ്മൽ അണിയിക്കും
അന്നാരം തുമ്പികൾ കിന്നാരം ചോദിക്കും
പുന്നാര നിലാവത്ത്‌ മുട്ടി മുട്ടി ഉറങ്ങും
ഇരുവരും ഒരു പോലെ ഇരുവരും ഒരുപോലെ
(ആദിത്യ ദേവന്റെ)

āditya devanṟĕ kaṇmaṇiyallo
allittāmara
ambiḽi māmanṟĕ kaṇmaṇiyallo
alliyāmbal
hṛdayaṁ kuḽiruṁ puṣpa taḍāgattinu
iruvaruṁ ŏrubolĕ iruvaruṁ ŏrubolĕ

paninīril kuḽippikkuṁ pŏnnāḍa sārttikkuṁ
pūnĕṭriyil pŏṭṭu kutti pūmāla sūḍikkuṁ
siṭroḽaṁ silambiḍuṁ nṛttaṁ paṭhippikkuṁ
siṅṅa nilāvattu tuḽḽikkaḽikkuṁ
iruvaruṁ ŏrubolĕ iruvaruṁ ŏrubolĕ
(āditya devanṟĕ)

tĕnnal sirippikkuṁ pŏnnūyal āḍikkuṁ
pūkkālaṁ mutt‌ vacca pŏn kammal aṇiyikkuṁ
annāraṁ tumbigaḽ kinnāraṁ sodikkuṁ
punnāra nilāvatt‌ muṭṭi muṭṭi uṟaṅṅuṁ
iruvaruṁ ŏru polĕ iruvaruṁ ŏrubolĕ
(āditya devanṟĕ)