Aadiraraavile

ആതിരരാവിലേ
Work
Year
Language

ആതിര രാവിലെ അമ്പിളിയോ ? എന്‍
താമര കൂട്ടിലേ പൈങ്കിളിയോ ?
നിന്‍ വിരല്‍ മെല്ലേ തഴുകിടുമ്പോള്‍
ഒന്നിനി പാടുന്ന വീണയല്ലോ (ആതിര..)

പൊട്ടിച്ചിരിച്ചതു കൈവളയോ ?
പൊട്ടിവിരിയും കിനാവുകളോ ?
നീ തരും പൊന്നിന്‍ ചിലമ്പു ചാര്‍ത്താന്‍
ഓടിവന്നെത്തുമെന്‍ മോഹമല്ലോ (ആതിര..)

നീലാഞ്ജനക്കുളുര്‍ ചോലയിലെ
നീരലയോ മുടിപ്പൂഞ്ചുരുളോ
നീ തരും താഴമ്പൂ ചൂടി നില്‍കാന്‍
പീലി നിവര്‍ക്കുമെന്‍ മോഹമല്ലോ ?(ആതിര..)

പൊന്‍ പനീര്‍ ചുണ്ടിലേ പുഞ്ചിരിയോ ?
എന്തിനു മുന്തിരി തേന്‍കനിയോ?
ചന്ദനത്തെന്നലോ ചന്ദ്രികയോ ?
നിന്‍ കരം പുല്‍കിയ പൊല്‍കുളിരോ?

ആതിര രാവിലെ അമ്പിളിയോ ?എന്‍
താമര കൂട്ടിലേ പൈങ്കിളിയോ?

ആഹാഹാ...ഉം...ഉം..

ādira rāvilĕ ambiḽiyo ? ĕn
tāmara kūṭṭile paiṅgiḽiyo ?
nin viral mĕlle taḻugiḍumboḽ
ŏnnini pāḍunna vīṇayallo (ādira..)

pŏṭṭicciriccadu kaivaḽayo ?
pŏṭṭiviriyuṁ kināvugaḽo ?
nī taruṁ pŏnnin silambu sārttān
oḍivannĕttumĕn mohamallo (ādira..)

nīlāñjanakkuḽur solayilĕ
nīralayo muḍippūñjuruḽo
nī taruṁ tāḻambū sūḍi nilgān
pīli nivarkkumĕn mohamallo ?(ādira..)

pŏn panīr suṇḍile puñjiriyo ?
ĕndinu mundiri tenkaniyo?
sandanattĕnnalo sandrigayo ?
nin karaṁ pulgiya pŏlguḽiro?

ādira rāvilĕ ambiḽiyo ?ĕn
tāmara kūṭṭile paiṅgiḽiyo?

āhāhā...uṁ...uṁ..