Aadirappaattinre

ആതിരപ്പാട്ടിന്റെ
Year
Language

ആതിരപ്പാട്ടിന്റെ തേൻചോല
തേന്മാവിൻ കൊമ്പത്തൊരൂഞ്ഞാല
ആടാനും പാടാനും ആരുണ്ട്‌
അമ്പിളിമാമനും ഞാനും ഉണ്ട്‌
(ആതിര..)

ചാഞ്ചാടിപ്പൊങ്ങുമ്പോൾ എന്തു കിട്ടും
ചാഞ്ചക്കം കൊമ്പത്തെ പനിനീർ ചാമ്പക്ക
ആയിരമാട്ടം തികച്ചാലോ
പുളിയിലക്കരയുള്ള കോടിമുണ്ട്‌
(ആതിര....)

അയലത്തെ ബീവിക്ക്‌ ചാഞ്ചാട്ടം
മനസ്സിൽ സന്തോഷ തിരനോട്ടം
പണ്ടത്തെ മാരനെത്തീടവേ വീണ്ടും
കണ്ടപ്പോൾ ഉണ്ടായ കളിയാട്ടം
(ആതിര...)

ādirappāṭṭinṟĕ tencola
tenmāvin kŏmbattŏrūññāla
āḍānuṁ pāḍānuṁ āruṇḍ‌
ambiḽimāmanuṁ ñānuṁ uṇḍ‌
(ādira..)

sāñjāḍippŏṅṅumboḽ ĕndu kiṭṭuṁ
sāñjakkaṁ kŏmbattĕ paninīr sāmbakka
āyiramāṭṭaṁ tigaccālo
puḽiyilakkarayuḽḽa koḍimuṇḍ‌
(ādira....)

ayalattĕ bīvikk‌ sāñjāṭṭaṁ
manassil sandoṣa tiranoṭṭaṁ
paṇḍattĕ māranĕttīḍave vīṇḍuṁ
kaṇḍappoḽ uṇḍāya kaḽiyāṭṭaṁ
(ādira...)