ആതിരതന്നാനന്ദകാലമായ്
തിരുവാതിര തന്നാനന്ദകാലമായ്
പുതുമലര്‍മാല ചൂടി നാടാകവേ
(ആതിര..)
മധുവാണിമാരണിയായ് കളഗാനം പാടി
വളകള്‍ കിലുങ്ങേ നാട്യങ്ങളാടി
മതിമോദം തേടവേ ഓ ഓ ഓ ഓ
അണിചേര്‍ന്നു നാം ആനന്ദമായ്ക്കൂടി
സഖിമാരേ പാടുവിന്‍
(ആതിര..)
മലയാളസൌന്ദര്യകിരണത്തില്‍ മൂടി
ശരദഭ്രതാരങ്ങള്‍ പ്രഭയേറ്റു വാടി
പുതുമലര്‍മാല ചൂടി നാടാകവേ
(ആതിര..)
ādiradannānandagālamāy
tiruvādira tannānandagālamāy
pudumalarmāla sūḍi nāḍāgave
(ādira..)
madhuvāṇimāraṇiyāy kaḽagānaṁ pāḍi
vaḽagaḽ kiluṅṅe nāṭyaṅṅaḽāḍi
madimodaṁ teḍave o o o o
aṇisernnu nāṁ ānandamāykkūḍi
sakhimāre pāḍuvin
(ādira..)
malayāḽasaൌndaryagiraṇattil mūḍi
śaradabhradāraṅṅaḽ prabhayeṭru vāḍi
pudumalarmāla sūḍi nāḍāgave
(ādira..)