Aadira paal nilaavu

ആതിര പാൽ നിലാവു
Work
Year
Language

ആതിരാ പാല്‍നിലാവ് പാടമേഞ്ഞ പൂപ്പന്തല്‍
ആയിരം പൈങ്കിളികള്‍ പൊന്നുരുക്കും മന്ത്രം
നന്മകള്‍ നേരുവാന്‍ ശാന്തിദീപം ഏറ്റുവാന്‍
കാത്തുനില്‍പ്പു ശ്യാമസന്ധ്യകള്‍
ധന്യം നിമിഷം
[ആതിരാ]

പൊന്നും കതിര്‍മണ്ഡപമോ നാദസ്വരത്തിന്റെ മേളങ്ങളോ?
ആളിമാരോ തോഴിമാരോ ആശംസനേരുന്ന കൂട്ടുകാരോ?
ജീവിതം നിറഞ്ഞുപെയ്ത സംഗീതങ്ങളില്‍
സ്വര സഞ്ചാരങ്ങളില്‍
ഈണം തേങ്ങുന്ന താളം വിതുമ്പുന്ന മൌനം കണ്മണി
നിറ മൌനം കണ്മണി
[ആതിരാ]

മിന്നും മണിദീപങ്ങളില്‍ ചന്ദനം കത്തുന്ന കൈത്തിരിയില്‍
ആടകളില്‍ മോടികളില്‍ ആഭരണത്തിന്റെ ജാലങ്ങളില്‍
നിന്മനസ്സു കണ്ടുണര്‍ന്ന ചൈതന്യമൊന്നേ
അവനെല്ലാം നീ തന്നെ
ജീവന്‍ ജീവനില്‍ പൂവണിഞ്ഞാനന്ദമേകൂ കണ്മണി
അതു നേടൂ കണ്മണീ
[ആതിരാ]

ādirā pālnilāv pāḍameñña pūppandal
āyiraṁ paiṅgiḽigaḽ pŏnnurukkuṁ mandraṁ
nanmagaḽ neruvān śāndidībaṁ eṭruvān
kāttunilppu śyāmasandhyagaḽ
dhanyaṁ nimiṣaṁ
[ādirā]

pŏnnuṁ kadirmaṇḍabamo nādasvarattinṟĕ meḽaṅṅaḽo?
āḽimāro toḻimāro āśaṁsanerunna kūṭṭugāro?
jīvidaṁ niṟaññubĕyda saṁgīdaṅṅaḽil
svara sañjāraṅṅaḽil
īṇaṁ teṅṅunna tāḽaṁ vidumbunna maൌnaṁ kaṇmaṇi
niṟa maൌnaṁ kaṇmaṇi
[ādirā]

minnuṁ maṇidībaṅṅaḽil sandanaṁ kattunna kaittiriyil
āḍagaḽil moḍigaḽil ābharaṇattinṟĕ jālaṅṅaḽil
ninmanassu kaṇḍuṇarnna saidanyamŏnne
avanĕllāṁ nī tannĕ
jīvan jīvanil pūvaṇiññānandamegū kaṇmaṇi
adu neḍū kaṇmaṇī
[ādirā]