Aadindom tinni

ആതിന്തോം തിന്നി
Work
Year
Language

ആത്തിന്തോ... തിനത്തിന്തോ...

താതമ്പിത്താരുടെ.. തിത്തമ്പിത്തമ്പി
തമ്പിക്കളപോഴാന്‍ ... അതികാലം പെണ്ണ്

കുറുമാലിപ്പുഴേലേ... ഈറന്‍ ചുറ്റിവന്ന...
കുഞ്ഞുകാറ്റും കൊണ്ടിരുന്നേ...
അതികാലം പെണ്ണ്

കണ്ണാടിച്ചേലുള്ള ചെപ്പു തുറക്കുമ്പം
മിന്നും ചിന്നും പൊന്നാരം
ഇരുതമിട്ട ചിതമാന ചിത്രം
ചായമുണങ്ങാത്ത ചിത്രം
ഉള്ളം കോവിലില്‍ ഉന്മകന്‍ പൊന്‍‌തിരിനാളം

തന്തനിത്താനാരോ തിനുതിനു തിന്തനിത്താനാരോ...

കണ്ണുനട്ടു കാത്തിരുന്നിട്ട്
കതിരുലച്ചൊരു കിരുകിരുപ്പ്
കൈനിറയെ കതിര്‍പെറ്റ്
നിലം‌പൊലിക്കു വിത്തു പൊലിക്കു
അനിക്ക വച്ചു ആ.. അനിക്ക വച്ചൂ...

കാറ്റുവന്നിട്ടു കലകലക്കാറ്റുനോറ്റു
ചൂടേറിച്ച മനസ്സ്....
കന്നിപ്പെണ്ണിന്റെ കനിക്ക വെച്ചൊരു മനസ്സ്

തന്തനിത്താനാരൊ.....

ചുണ്ടത്തൊരെക്കിളെടുത്ത്...
പാടത്തൊറ്റക്കിരിക്കും ചെമ്പോത്ത്
ഇണയെക്കണ്ടപ്പം കനലില്‍ കത്തുന്ന
കാറ്റാടിച്ചിറകാട്ടി പടിഞ്ഞാട്ടു പാറി

മുട്ടിയിരിക്കാന്‍ തമ്മില്‍
ഒട്ടിയിരിക്കാന്‍ ചുണ്ടില്‍
ചുണ്ടിട്ടിറുമ്പാന്‍
ചേക്കേറാനിടം തരുമോ?
പച്ചിലക്കൊമ്പില്‍ ...?

āttindo... tinattindo...

tādambittāruḍĕ.. tittambittambi
tambikkaḽaboḻān ... adigālaṁ pĕṇṇ

kuṟumālippuḻele... īṟan suṭrivanna...
kuññugāṭruṁ kŏṇḍirunne...
adigālaṁ pĕṇṇ

kaṇṇāḍicceluḽḽa sĕppu tuṟakkumbaṁ
minnuṁ sinnuṁ pŏnnāraṁ
irudamiṭṭa sidamāna sitraṁ
sāyamuṇaṅṅātta sitraṁ
uḽḽaṁ kovilil unmagan pŏn‌tirināḽaṁ

tandanittānāro tinudinu tindanittānāro...

kaṇṇunaṭṭu kāttirunniṭṭ
kadirulaccŏru kirugirupp
kainiṟayĕ kadirbĕṭr
nilaṁ‌pŏlikku vittu pŏlikku
anikka vaccu ā.. anikka vaccū...

kāṭruvanniṭṭu kalagalakkāṭrunoṭru
sūḍeṟicca manass....
kannippĕṇṇinṟĕ kanikka vĕccŏru manass

tandanittānārŏ.....

suṇḍattŏrĕkkiḽĕḍutt...
pāḍattŏṭrakkirikkuṁ sĕmbott
iṇayĕkkaṇḍappaṁ kanalil kattunna
kāṭrāḍicciṟagāṭṭi paḍiññāṭṭu pāṟi

muṭṭiyirikkān dammil
ŏṭṭiyirikkān suṇḍil
suṇḍiṭṭiṟumbān
sekkeṟāniḍaṁ tarumo?
paccilakkŏmbil ...?