Aadi prakrti

ആദി പ്രകൃതി
Year
Language

ആദിപ്രകൃതിയൊരുക്കിയ നര്‍ത്തന വേദിയിതാ
വനവേദിയിതാ
ഒഴുകും പുഴയും കാറ്റും കിളിയും
ഓരോമണ്‍ തരിയും
ഈമനുഷ്യരുമൊന്നായ് ചേര്‍ന്നൊരു
ജീവനഗാനമിതാ
മോഹനതാളലയങ്ങള്‍ ചേര്‍ന്നൊരു
ജീവനഗാനമിതാ

അപാരതേ നിന്‍ നേര്‍ക്കൊഴുകും
ഈ മഹാപ്രവാഹിനിയില്‍
ആദിമപ്രാതഃസന്ധ്യയൊഴുക്കിയ
കേളീനൌകകള്‍ ഞങ്ങള്‍
അതിന്റെ ലാസ്യം ഞങ്ങള്‍
അതിന്റെ താളം ഞങ്ങള്‍

നിഷാദനൊടുവില്‍ മാമുനിയായ്
മാനിഷാദപാടിയതെവിടെ
മഹാമനസ്വികള്‍ മനുഷ്യജീവിത
കഥകള്‍ പാടിയതെവിടെ
അവിടെ പാടും ഞങ്ങള്‍
അതേറ്റുപാടും കാലം

ādiprakṛtiyŏrukkiya narttana vediyidā
vanavediyidā
ŏḻuguṁ puḻayuṁ kāṭruṁ kiḽiyuṁ
oromaṇ tariyuṁ
īmanuṣyarumŏnnāy sernnŏru
jīvanagānamidā
mohanadāḽalayaṅṅaḽ sernnŏru
jīvanagānamidā

abārade nin nerkkŏḻuguṁ
ī mahāpravāhiniyil
ādimaprādaḥsandhyayŏḻukkiya
keḽīnaൌkagaḽ ñaṅṅaḽ
adinṟĕ lāsyaṁ ñaṅṅaḽ
adinṟĕ tāḽaṁ ñaṅṅaḽ

niṣādanŏḍuvil māmuniyāy
māniṣādabāḍiyadĕviḍĕ
mahāmanasvigaḽ manuṣyajīvida
kathagaḽ pāḍiyadĕviḍĕ
aviḍĕ pāḍuṁ ñaṅṅaḽ
adeṭrubāḍuṁ kālaṁ