Aadi drudabada taalam

ആടി ദ്രുതപദ താളം
Work
Year
Language

സസസ രിരിരി ഗഗഗ പപപ നിനിനി സസസ
രിരിരി രിരിരി
സരിഗപനിസരി സരീ....
സരി നിസ പനി ഗപ
പനിസരി നിസരിഗ സരിഗപ രിഗപനി ഗപനിസ
നിസരി സരി.......
ആ‍.........
ആടീ ദ്രുതപദതാളം മേളം പുതുഗണമാടീ മദകര കേളീ നൃത്തം
ഋതുസഖി ശിഖരമിതാ നിര്‍നിരയായ് മദതരളം
ഇതുവഴി പലകുറി പലകുറി സുലളിത
സുമധുര നടനമിതാ...
ആടീ....

നടുവില്‍ ഋതുറാണിയായ് നിലകൊള്‍വതാരോ
ഒരുപൂവിരിയുന്ന പോല്‍ ഉണരും വസന്തം
അവള്‍ പോകയായ് കുളിര്‍കാലമായ്
എരിവേനലായ് ഒരു മാരിയായ്
പപപ ഗപഗഗപാപാ ഗപനിപ പ സനിസപാ
സരിസനി പനിസരി രിരിരി
സരിഗപ രിഗപനി രിരിരി
ആടീ......

ഈസര്‍ഗ്ഗലയമേളങ്ങള്‍ തനിയാവര്‍ത്തനമതായ്
ആടുന്നതിരപോലിന്നു നടമാടും കളമിതാ
ലോലമാം തന്തുവില്‍ ആടുമീ...
കാലമാം അല്‍ഭുതം കാണ്മൂ നാം
ആടീ.........

sasasa ririri gagaga pabapa ninini sasasa
ririri ririri
sarigabanisari sarī....
sari nisa pani gaba
panisari nisariga sarigaba rigabani gabanisa
nisari sari.......
ā.........
āḍī drudabadadāḽaṁ meḽaṁ pudugaṇamāḍī madagara keḽī nṛttaṁ
ṛtusakhi śikharamidā nirnirayāy madadaraḽaṁ
iduvaḻi palaguṟi palaguṟi sulaḽida
sumadhura naḍanamidā...
āḍī....

naḍuvil ṛtuṟāṇiyāy nilagŏḽvadāro
ŏrubūviriyunna pol uṇaruṁ vasandaṁ
avaḽ pogayāy kuḽirgālamāy
ĕrivenalāy ŏru māriyāy
pabapa gabagagabābā gabaniba pa sanisabā
sarisani panisari ririri
sarigaba rigabani ririri
āḍī......

īsarggalayameḽaṅṅaḽ taniyāvarttanamadāy
āḍunnadirabolinnu naḍamāḍuṁ kaḽamidā
lolamāṁ tanduvil āḍumī...
kālamāṁ albhudaṁ kāṇmū nāṁ
āḍī.........