Aadi brahmamunarnnu

ആദി ബ്രഹ്മമുണർന്നു
Year
Language

ആദിബ്രഹ്മമുണര്‍ന്നു വിണ്ണില്‍
ആദിനാദമുയര്‍ന്നു
സുരഗീതമായ് സംഗീതമായ്
കാലമുണര്‍ന്നൊരു നേരം
ആദിതാളമുതിര്‍ന്നൊരു നേരം

സഗസ നിസനി പനിപ മപമ ഗമപനി
പ്രണയം ചൊല്ലും ചൊടിയില്‍ വിരിയും ഗാനം
നടനം ചെയ്യും നടയില്‍ നിറയും താളം
ഹിമഗിരിയരുണിമ ചൂടി സുരഭിലസരസിജസൂനം
രജതമൃദുകിരണ അരുണരഥചലനം
രജതമൃദുകിരണ അരുണരഥചലനഘോഷം
തുടിയില്‍ വിടരും അമൃതമധുരസംഗീതം

അധരം തേടും മിഴികള്‍ പറയും ദാഹം
വദനം പൂക്കും ഹൃദയം പാടും മോഹം
അസുലഭരതിലയ ലാസ്യം
അനുഭവതരളിത ഗാത്രം
ഇടറും പദകമല നടന ദ്രുതചലനം
ഇടറും പദകമല നടന ദ്രുതചലനമേളം
ശ്രുതികള്‍ പാടും പ്രകൃതിപുരുഷ സംയോഗം

ādibrahmamuṇarnnu viṇṇil
ādinādamuyarnnu
suragīdamāy saṁgīdamāy
kālamuṇarnnŏru neraṁ
ādidāḽamudirnnŏru neraṁ

sagasa nisani paniba mabama gamabani
praṇayaṁ sŏlluṁ sŏḍiyil viriyuṁ gānaṁ
naḍanaṁ sĕyyuṁ naḍayil niṟayuṁ tāḽaṁ
himagiriyaruṇima sūḍi surabhilasarasijasūnaṁ
rajadamṛdugiraṇa aruṇarathasalanaṁ
rajadamṛdugiraṇa aruṇarathasalanaghoṣaṁ
tuḍiyil viḍaruṁ amṛtamadhurasaṁgīdaṁ

adharaṁ teḍuṁ miḻigaḽ paṟayuṁ dāhaṁ
vadanaṁ pūkkuṁ hṛdayaṁ pāḍuṁ mohaṁ
asulabharadilaya lāsyaṁ
anubhavadaraḽida gātraṁ
iḍaṟuṁ padagamala naḍana drudasalanaṁ
iḍaṟuṁ padagamala naḍana drudasalanameḽaṁ
śrudigaḽ pāḍuṁ prakṛtiburuṣa saṁyogaṁ