Aadattin asumbida

ആദത്തിൻ അചുംബിത
Year
Language

ആദത്തിന്റെ അചുംബിത മൃദുലാധരത്തില്‍
ആദ്യമായ് തുളുമ്പിയ മധുര ദാഹം
ഹവ്വ തന്‍ സിരകളിലഗ്നി പടര്‍ത്തിയ
യൌവ്വന സുരഭില പുഷ്പ ഗന്ധം...

മാനോടൊത്തു വളര്‍ന്നവളെ
മന്മഥ കഥ അറിയാത്തവളെ
കണ്ടുമുട്ടി കീഴടക്കിയ ഗന്ധര്‍വ
സംഗീതമനുരാഗം.
കാലമാം അനശ്വര കവിഭാവനയില്‍
ശാകുന്തളങ്ങള്‍ തുടരുന്നു
ഇന്നും തുടരുന്നു...

സാമ്രാജ്യങ്ങള്‍ തകര്‍ത്തവരെ
ദൈവങ്ങളായ് വളര്‍ന്നവരെ
മോഹന ‍ലോചന പൂവമ്പാല്‍ വീഴ്തിയ
മോഹിനി നര്‍ത്തനമാണനുരാഗം.
കാലത്തിന്നനശ്വര രജാങ്കണത്തില്‍
ജോസഫൈന്‍ നിന്നു ചിരിക്കുന്നു
ഇന്നും ചിരിക്കുന്നു...ആദത്തിന്റെ...

ādattinṟĕ asuṁbida mṛdulādharattil
ādyamāy tuḽumbiya madhura dāhaṁ
havva tan siragaḽilagni paḍarttiya
yaൌvvana surabhila puṣpa gandhaṁ...

mānoḍŏttu vaḽarnnavaḽĕ
manmatha katha aṟiyāttavaḽĕ
kaṇḍumuṭṭi kīḻaḍakkiya gandharva
saṁgīdamanurāgaṁ.
kālamāṁ anaśvara kavibhāvanayil
śāgundaḽaṅṅaḽ tuḍarunnu
innuṁ tuḍarunnu...

sāmrājyaṅṅaḽ tagarttavarĕ
daivaṅṅaḽāy vaḽarnnavarĕ
mohana losana pūvambāl vīḻdiya
mohini narttanamāṇanurāgaṁ.
kālattinnanaśvara rajāṅgaṇattil
josaphain ninnu sirikkunnu
innuṁ sirikkunnu...ādattinṟĕ...